Monday September 16th, 2019 - 12:17:pm
topbanner
Breaking News
jeevanam

പാലായില്‍ മാത്രം ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദുരുദ്ദേശപരം:കോടിയേരി ബാലകൃഷ്ണന്‍

Raji Mejo
പാലായില്‍ മാത്രം ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദുരുദ്ദേശപരം:കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: പാലായില്‍ മാത്രം ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദുരുദ്ദേശപരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒഴിവു വന്നിരുന്ന ആറു നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം പാലായില്‍ മാത്രം നടത്താനുള്ള തീരുമാനത്തിനു പിന്നില്‍ ദുഷ്ടലക്ഷ്യങ്ങളുണ്ടെന്നും തെര. കമ്മീഷന്റെ നിലപാട് സംശയകരമാണെന്നും കോടിയേരി പറഞ്ഞു.

പാലായ്ക്കു മുമ്പ് മഞ്ചേശ്വരം സീറ്റില്‍ ഒഴിവുവന്നിരുന്നെന്നും എന്തുകൊണ്ട് രണ്ടിടത്തും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാത്തതെന്നും കോടിയേരി ചോദിച്ചു. പാലായിലെ ഉപതെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് പൂര്‍ണ സജ്ജമാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച എല്‍ഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്.

English summary
Election Commission's decision to conduct by-election in Palau is a misconduct: Kodiyeri Balakrishnan
topbanner

More News from this section

Subscribe by Email