Thursday May 28th, 2020 - 3:09:am

മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് വിജയിപ്പിക്കാൻ ഇപിയും എംവി യും

Anusha Aroli
മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് വിജയിപ്പിക്കാൻ ഇപിയും എംവി യും

കണ്ണൂർ:മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് മട്ടന്നൂർ നിയോജക മണ്ഡലം എംഎൽഎ യും വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജനും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയെ ഏൽപ്പിച്ചു. തന്റെ ഓഫീസിലെ എല്ലാ സ്റ്റാഫ് അംഗംങ്ങളും ശബളം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോവിഡ് 19 നെതിരെ പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി സാലറി ചലഞ്ച് പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്നതിന്റെ ആദ്യ നാളിൽ തന്നെ മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. അതിനിടെയാണ് സര്‍ക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തു പകരാന്‍ മട്ടന്നൂർ നിയോജക മണ്ഡലം എംഎൽഎ യും വ്യവസായ കായിക യുവജനക്ഷേമ വകുപ്പ്‌ മന്ത്രിയുമായ ഇപി ജയരാജൻ തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

ഒപ്പം മന്ത്രിയുടെ ഓഫീസിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം നല്‍കും. ഈ പ്രത്യേക സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് എല്ലാവരുടെയും സഹായം ആവശ്യമാണെന്നും സാലറി ചലഞ്ചിൽ എല്ലാവരും പങ്കെടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

covid prevention mv jayarajan donated fund for CMDRF

സി പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും ജില്ലാ ബാങ്ക് ഉദ്യേഗസ്ഥയായ ഭാര്യ ലീനയും ചേർന്ന് ഒന്നര ലക്ഷമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. പെരളശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലഗോപാലൻ, സി.പി.എം ലോക്കൽ സെക്രട്ടറി പി രഘു എന്നിവർ തുക ഏറ്റുവാങ്ങി.

English summary
EP jayarajan and MV jayarajan donated fund for CMDRF
topbanner

More News from this section

Subscribe by Email