Saturday October 19th, 2019 - 10:03:am
topbanner

'അവന് പ്രാന്താണ്'; കെ.സുധാകരനെ അധിക്ഷേപിച്ച് ഇ.പി ജയരാജന്‍

JB
'അവന് പ്രാന്താണ്'; കെ.സുധാകരനെ അധിക്ഷേപിച്ച് ഇ.പി ജയരാജന്‍

തിരുവനന്തപുരം: കെ സുധാകരന്‍ എം പിയെ അധിക്ഷേപിച്ച് മന്ത്രി ഇ പി ജയരാജന്‍. ഇ പി ജയരാജന്റെ മകന്‍ റിസോര്‍ട്ട് ആരംഭിക്കാന്‍ ശ്രമിക്കുന്നത് ചട്ടങ്ങള്‍ ഒന്നും പാലിക്കാതെയാണെന്ന സുധാകരന്റെ ആരോപണത്തെ കുറിച്ച് ചേദിച്ചപ്പോള്‍ അവന് പ്രാന്താണെന്നായിരുന്നു മന്ത്രിയുടെ മറുപടി. കഞ്ചിക്കോട്ട് വ്യവസായ പ്രശ്‌നത്തെക്കുറിച്ച് പറയാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേനത്തിനിടെയാണ് ഇ.പി. ജയരാജന്‍ ഇക്കാര്യം പറഞ്ഞത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രവാസി വ്യവസായിയുടെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാതിരുന്ന ആന്തൂര്‍ നഗരസഭ ഇ.പി ജയരാജന്റെ മകന്റെ റിസോര്‍ട്ടിന് വേണ്ടി ഏക്കര്‍ കണക്കിന് മണ്ണ് നീക്കാന്‍ ചട്ടം ലംഘിച്ച് അനുമതി നല്‍കിയിരുന്നുവെന്നാണ് കെ. സുധാകരന്‍ പറഞ്ഞത്. കണ്‍വെന്‍ഷന്‍ സെന്ററിന് മാത്രം അനുമതി കൊടുക്കാതിരുന്നതിന്റെ കാരണം ദുരൂഹമാണ്. ആത്മഹത്യക്ക് ഉത്തരവാദി നഗരസഭയാണ്. ആത്മഹത്യയെപ്പറ്റി വിശദമായ പൊലീസ് അന്വേഷണം വേണമെന്നും നഗരസഭാ ചെയര്‍പേഴ്സണ്‍ രാജി രാജി വെയ്ക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

 

English summary
EP JAYARAJAN AGANIST K SUDAKARAN ON RESORT ISSUE
topbanner

More News from this section

Subscribe by Email