Sunday October 20th, 2019 - 5:22:pm
topbanner

പാലാരിവട്ടം പാലത്തിന്റെ മൂന്നിലൊരുഭാഗം പൊളിച്ച് പണിതാല്‍ മതി; ഇ. ശ്രീധരന്‍

JB
പാലാരിവട്ടം പാലത്തിന്റെ മൂന്നിലൊരുഭാഗം പൊളിച്ച് പണിതാല്‍ മതി; ഇ. ശ്രീധരന്‍

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊച്ചി: പാലാരിവട്ടം മുഴുവന്‍ പൊളിച്ച് പണിയേണ്ടതില്ലെന്ന് ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍. പാലത്തിന്റെ മൂന്നിലൊന്നു ഭാഗം പൊളിച്ച് പണിയേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. തൂണുകള്‍ക്കും തറയ്ക്കും കാര്യമായ ബലക്ഷയമില്ലെങ്കിലും സ്പാനുകളില്‍ അറ്റകുറ്റപ്പണികള്‍ വേണ്ടിവരുമെന്നും ശ്രീധരന്‍ പറഞ്ഞു.

പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് വിശദമായ പരിശോധനകള്‍ നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു ശേഷമാണ് പാലത്തിന്റെ മൂന്നിലൊന്നു ഭാഗം പൊളിച്ചു പണിയേണ്ടി വരുമെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കിയത്. തറയ്ക്കും തൂണുകള്‍ക്കും ബലപ്പെടുത്തല്‍ മാത്രം മതിയവും. എന്നാല്‍ തകര്‍ന്ന സ്പാനുകള്‍ പൂര്‍ണമായി നീക്കേണ്ടി വരും എന്നും ശ്രീധരന്‍ പറഞ്ഞു.

പാലത്തിലെ അറ്റകുറ്റപ്പണികള്‍ക്ക് ഏതാണ്ട് ഒരു വര്‍ഷത്തോളം വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടിയത്. മൂന്നിലൊന്നു ഭാഗം പൊളിച്ചു പണിതാല്‍ മതിയെന്ന് റിപ്പോര്‍ട്ട് വന്നതോടെ കാലതാമസം ഏതാനും മാസങ്ങള്‍ കൂടി കുറയ്ക്കാനായേക്കും.

 

English summary
E SREEDHARAN REACT ON PALARIVATTAM BRIDGE
topbanner

More News from this section

Subscribe by Email