Monday December 16th, 2019 - 1:56:am
topbanner

'അഭിമാന നേട്ടം' : കേന്ദ്ര ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ച ആദ്യ അവാർഡിന് തലശ്ശേരി ഡി.വൈ.എസ്.പി വേണുഗോപാൽ അർഹനായി

princy
'അഭിമാന നേട്ടം' :  കേന്ദ്ര ആഭ്യന്തരമന്ത്രി  പ്രഖ്യാപിച്ച ആദ്യ  അവാർഡിന് തലശ്ശേരി ഡി.വൈ.എസ്.പി വേണുഗോപാൽ അർഹനായി

കണ്ണൂർ:കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആദ്യമായി പ്രഖ്യാപിച്ച അവാർഡിന് തലശ്ശേരി ഡി.വൈ.എസ്.പി കെ.വി.വേണുഗോപാൽ അർഹനായി. ഓരോ സംസ്ഥാനത്തും കുറ്റാന്വേഷണ മേഖലയിൽ നേട്ടം കൈവരിച്ച പോലീസ് ഓഫിസർമാരെയാണ് അവാർഡിനായി പരിഗണിക്കുക. നിരവധി ക്രിമിനൽ കേസുകൾക്ക് തുമ്പുണ്ടാക്കിയതാണ് വേണു ഗോപാലിനെ അവാർഡിന് അർഹനാക്കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അമ്പലത്തറയിൽ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച കേസുകൾക്ക് തുമ്പുണ്ടാക്കുകയും ശിക്ഷ വാങ്ങികൊടുക്കുകയും ചെയ്തതിലൂടെയാണ് വേണു ഗോപാൽ ശ്രദ്ധേയനായത്. തളിപ്പറമ്പ് ഡി വൈ എസ് പി ആയിരിക്കെ കുഞ്ഞമ്പു ഡോക്ടറുടെ സ്വത്ത് തട്ടിയെടുക്കൽ കേസിന് തുമ്പുണ്ടാക്കിയതും പഴയങ്ങാടി ജ്വല്ലറി കവർച്ച കേസ് പ്രതികളെ അതിവേഗത്തിൽ പിടികൂടിയതും, പറശ്ശിനി കൂട്ടബലാത്സംഗക്കേസ് തെളിയിച്ച് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തു മെല്ലാമാണ് വേണുഗോപാലിന് അവാർഡ് നേടിക്കൊടുത്തത്.

കൂടാതെകണ്ണൂർ ഡി.വൈ .എസ്.പിയായിരിക്കെ മയക്കുമരുന്ന് മാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കുകയും . നിലവിൽ തലശ്ശേരി ഡി.വൈ .എസ്.പിയായ അദ്ദേഹമാണ് ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസ് പ്രതികളെ അറസ്റ്റ് ചെയ്തത്. വ്യാജ നിധി തട്ടിപ്പ് കേസിനും തുമ്പുണ്ടാക്കിയത് വേണുഗോപാലായിരുന്നു. ഇദ്ദേഹത്തിന്റെ അന്വേഷണ മികവിന് പലതവണ ഡി ജി പി യുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിയും മുഖ്യമന്ത്രിയുടെ മെഡലും ലഭിച്ചിട്ടുണ്ട്.

കണ്ണൂർ ചീമേനി സ്വദേശിയാണ് ഡി.വൈ.എസ്.പി കെ.വി.വേണുഗോപാൽ. ഇദ്ദേഹത്തെ കൂടാതെ സംസ്ഥാനത്തെ എട്ട് പോലീസ് ഓഫീസർമാരെ കൂടി അവാർഡിനായി തിരഞ്ഞെടുത്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ പോലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ അവാർഡാണ് നൽകിവരാറുള്ളത്.

സംസ്ഥാനത്ത് മുഖ്യമന്ത്രിടെയും ഡി ജി പിയുടെയുംവക അവാർഡ് ഉണ്ടാകാറുണ്ട്. ഇതാദ്യമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വക അവാർഡ് നൽകുന്നത്. അമിത്ഷാ ആഭ്യന്തരമന്ത്രിയായതിനു ശേഷമാണ് ഇത്തരമൊരു അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

Read more topics: Thalassery, DySP, Venugopal
English summary
DySP Venugopal gets the first award announced by amit shah
topbanner

More News from this section

Subscribe by Email