Sunday August 9th, 2020 - 8:34:pm

കോവിഡ് 19: കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടിരുന്ന ഇളമ്പള്ളൂരിന് ഇനി ആശ്വാസകാലം

Anusha Aroli
കോവിഡ് 19: കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടിരുന്ന ഇളമ്പള്ളൂരിന് ഇനി ആശ്വാസകാലം

കൊല്ലം : കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടിരുന്ന മുഖത്തല ഇളമ്പള്ളൂര്‍ പഞ്ചായത്തിനായി ലോക് ഡൗണ്‍ നാളുകളിലും പ്രവര്‍ത്തിച്ച് പുതിയ ജലവിതരണ പദ്ധതി യാര്‍ഥ്യമാക്കി വാട്ടര്‍ അതോറിറ്റി. പഞ്ചായത്തിലെ 16 വാര്‍ഡുകളിലാണ് വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടിരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പുതിയ ജലവിതരണ ലൈന്‍ സ്ഥാപിച്ചതോടെ പഞ്ചായത്തില്‍ അധികമായി അറുനൂറോളം ആളുകള്‍ക്കു കൂടി കുടിവെള്ളമെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് കഴിയുമെന്ന് കൊല്ലം സൂപ്രണ്ടിങ് എന്‍ജിനീയര്‍ പ്രകാശ് ഇടിക്കുള അറിയിച്ചു.

കെഐപി കനാലിനെ ആശ്രയിക്കുന്ന, പുനക്കന്നൂര്‍ ചിറ ഉറവിടമായുള്ളപദ്ധതിയില്‍ നിന്നാണ് ഇളമ്പള്ളൂരിലെ 16 വാര്‍ഡുകള്‍ക്ക് വെള്ളം നല്‍കിയിരുന്നത്. വരള്‍ച്ച സമയങ്ങളില്‍ ചിറയിലെ ജലനിരപ്പ് താഴുകയും ജലവിതരണം തടസ്സപ്പെടുകയും ചെയ്തിരുന്നു.

ഇളമ്പള്ളൂരിന് കുടിവെള്ളം മുടങ്ങാതിരിക്കാന്‍ കുണ്ടറ നിയോജക മണ്ഡലത്തിലെ എം എല്‍ എ കൂടിയായ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ നെടുമ്പന ജിക്ക ടാങ്കില്‍നിന്ന് ഒരു എംഎല്‍ഡി വെള്ളം ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ തൃക്കോയിക്കല്‍ ടാങ്കിലെത്തിക്കുന്ന പദ്ധതിക്കു രൂപം നല്‍കുകയായിരുന്നു.

ഇതിനായി 99ലക്ഷം എം എല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിക്കുകയും ബാക്കി തുകയായ 1.45 കോടി രൂപ വാട്ടര്‍ അതോറിറ്റിയുടെ സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്ന് ഉള്‍പ്പെടുത്തുകയും ചെയ്തു. നെടുമ്പന ഉപരിതല സംഭരണിയില്‍ നിന്ന് തൃക്കോവില്‍വട്ടം സംഭരണിയിലേക്ക് 6.10 കി.മീ. നീളത്തില്‍ 200 എംഎം ഡിഐ പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും ചെയ്തു.

നിലവില്‍ മൂന്നു മേഖലകളായി തിരിച്ച് മൂന്നുദിവസത്തിലൊരിക്കലാണ് തൃക്കോവില്‍വട്ടം സംഭരണിയില്‍ നിന്ന് ജലവിതരണം നടത്തിക്കൊണ്ടിരുന്നത്. പുതിയ പ്രവൃത്തി പൂര്‍ത്തീകരിച്ചതോടെ ഓരോ മേഖലയിലും രണ്ടു ദിവസത്തിലൊരിക്കല്‍ ജലമെത്തിക്കാന്‍ കഴിയുന്നുണ്ട്.

മുന്‍പ് വേനല്‍ക്കാലത്ത് കുടിവെള്ളമെത്താതിരുന്ന ഉയര്‍ന്ന പ്രദേശങ്ങളിലും പുതിയ പദ്ധതി വഴി ജലമെത്തിക്കാന്‍ കഴിയുന്നുണ്ട്. എല്ലാ വേനല്‍ക്കാലത്തും പതിവായിരുന്ന ജലക്ഷാമം ഇത്തവണ പരിഹരിക്കപ്പെട്ടുവെന്ന് ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപനും പറഞ്ഞു

English summary
Drinking water shortage in kollam elamballur
topbanner

More News from this section

Subscribe by Email