Friday November 22nd, 2019 - 2:22:am
topbanner

പ്രളയത്തിൽ ആരുമറിയാതെ മൊട്ടിട്ട ഒരു പ്രണയം... ഡോക്ടര്‍ സുജയിന് അന്ന് വഴികാട്ടിയായ സ്‌നേഹ ഇനി ജീവിതത്തിലും വഴികാട്ടിയാകും

fasila
പ്രളയത്തിൽ ആരുമറിയാതെ മൊട്ടിട്ട ഒരു പ്രണയം... ഡോക്ടര്‍ സുജയിന് അന്ന് വഴികാട്ടിയായ സ്‌നേഹ ഇനി ജീവിതത്തിലും വഴികാട്ടിയാകും

കേരളത്തെ പ്രളയം വിഴുങ്ങിയ നേരം ആരുമറിയാതെ ഒരു പ്രണയവും മൊട്ടിട്ടിരുന്നു. ദുരിതബാധിതര്‍ക്ക് കൈത്താങ്ങാന്‍ ആലപ്പുഴയിലൂടെ ഓടിനടന്ന യുവ ഡോക്ടര്‍ക്ക് പ്രളയത്തില്‍ വഴികാട്ടിയായ സ്‌നേഹ ജീവിതത്തിലും വഴികാട്ടിയാകുകയാണ്. പ്രളയനാളുകളില്‍ കൊല്ലംകാരനായ യുവ ഡോക്ടര്‍ കെ.എസ് സുജയിന് ആലപ്പുഴയിലായിരുന്നു ജോലി. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിലാണ് ജീവിതത്തിലേക്ക് അവള്‍ കടന്നുവരുന്നത്. ഹരിപ്പാട്ടുകാരി ആര്‍.വി സ്‌നേഹ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രളയത്തെക്കാൾ വലിയ ദുരിതങ്ങൾ ഒറ്റയ്ക്കു നീന്തിക്കടക്കുന്ന പെണ്ണൊരുത്തി. ഒന്നിച്ചുള്ള യാത്രയിൽ അവർ പ്രണയത്തിലായി. വാലന്റൈൻസ് ദിനത്തിന്റെ പിറ്റേന്ന്, വെള്ളിയാഴ്ച ഇവരുടെ വിവാഹ നിശ്ചയമായിരുന്നു. ചിങ്ങത്തിലാണ് താലികെട്ട്. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രനടയിലാണ് സ്‌നേഹയുടെ തട്ടുകട. കോളേജിൽ പോകുമ്പോൾ അമ്മ വിജയമ്മ കട നോക്കും. ഹരിപ്പാട് അമ്പലത്തിലെ വിശേഷദിവസങ്ങളിൽ സ്‌നേഹ പഠനത്തിന് അവധികൊടുക്കും. കച്ചവടം കൂടുതൽ കിട്ടുന്ന ദിവസങ്ങളതാണ്.

നാരങ്ങാവെള്ളവും മോരുംവെള്ളവും മിഠായിയുമൊക്കെയാണ് കച്ചവടം. അമ്മയ്ക്കും സ്‌നേഹയ്ക്കും ഭക്ഷണത്തിനുള്ള വകയുണ്ടാക്കണം. വീട്ടുവാടക കണ്ടെത്തണം. പിന്നെ പഠിക്കാനുള്ള ചെലവും. അവധി ദിവസങ്ങളിൽ സ്‌നേഹ മുഴുവൻ സമയവും കടയിലുണ്ടാകും. രാവിലെ 5.50 ന് എറണാകുളത്തിനുള്ള തീവണ്ടിയിലാണ് കോളേജിൽ പോകുന്നത്. വൈകീട്ട് അഞ്ചുമണിയോടെ മടക്കം. നേരെ കടയിലേക്ക്. അവിടെ ചായയുമായി അമ്മ കാത്തിരിക്കും. സ്‌നേഹ വന്നുകഴിഞ്ഞാൽ സാധനങ്ങൾ വാങ്ങാനുംമറ്റുമായി അമ്മ പോകും.

രാത്രി എട്ടുവരെ കട നോക്കും. പിന്നെ, അമ്മയ്‌ക്കൊപ്പം കുമാരപുരത്തെ വാടകവീട്ടിലേക്ക്. പള്ളിപ്പാട് കൊടുന്താറ്റ് കോളനിയിൽ നാല് സെന്റിലായിരുന്നു സ്‌നേഹയും കുടുംബവും താസമിച്ചിരുന്നത്. അച്ഛൻ രാജേന്ദ്രൻപിള്ള എട്ടുവർഷം മുമ്പ് മരിച്ചു. സ്‌നേഹ അന്ന് സ്‌കൂളിൽ പഠിക്കുന്നു. പട്ടിണിയായിപ്പോയ നാളുകൾ. എങ്ങനെയും പഠിക്കണമെന്ന് തീർച്ചപ്പെടുത്തിയ അവൾ അമ്മയ്‌ക്കൊപ്പം ഹരിപ്പാട് കോടതിക്ക് സമീപം തട്ടുകട തുടങ്ങി. അവിടെനിന്ന് പഠിച്ച് പ്ലസ്ടു വിജയിച്ചു. പിന്നീട് മഹാരാജാസിൽ ബി.എ. പൊളിറ്റിക്‌സിന് ചേർന്നു. നല്ല മാർക്കോടെ വിജയം.

അമ്മയ്‌ക്കൊപ്പം അമ്പലനടയിൽ തട്ടുകട നടത്തി, എറണാകുളം മഹാരാജാസ് കോളേജിൽ പി.ജി. പഠനം. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്. പത്തോളം സിനിമകളിൽ അഭിനയം. ടെലിവിഷൻ ചാനലിലെ കോമഡിഷോയിൽ മുഖ്യവേഷം. ടെലിഫിലിമിലെ നായിക, സംസ്ഥാന സർക്കാർ പുരസ്‌കാരം…. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനുമുന്നിലെ തട്ടുകടയിൽ നാരങ്ങാവെള്ളവും മിഠായിയും കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങളും വിൽക്കുന്ന സ്നേഹയുടെ ജീവിതം ഇതൊക്കെയാണ്. ചവറ തെക്കുംഭാഗം സ്വദേശിയാണ് സുജയ്.

സുഹൃത്തുക്കൾക്കൊപ്പം ആലപ്പുഴയിലെ പ്രളയബാധിതരെ സഹായിക്കാനെത്തിയപ്പോഴാണ് സ്നേഹയെ പരിചയപ്പെട്ടത്. കരുവാറ്റയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള വഴിയിലാണ് സ്നേഹയെ കൂട്ടുകിട്ടുന്നത്. ആദ്യം ദിവസം അഞ്ച് ക്യാമ്പുകളിൽ സാധനങ്ങളെത്തിച്ചു. രണ്ടാംനാൾ രണ്ട് ടിപ്പർലോറി നിറയെ സാധനങ്ങളുമായാണ് സുജയ് കൂട്ടുകാരുമായി വന്നത്. അന്ന് ജില്ലയുടെ പലഭാഗങ്ങളിലെ ക്യാമ്പുകളിലെത്തി സ്നേഹയ്ക്കൊപ്പം സാധനങ്ങൾ കൈമാറി. ആ യാത്രയിലെ സ്നേഹവും കരുതലുമാണ് തങ്ങളെ ഒന്നാക്കിയതെന്ന് സ്നേഹ പറയുന്നു.

സ്നേഹ മഹാരാജാസ് കോളേജിൽ എം.എ. പൊളിറ്റിക്‌സ് അവസാന സെമസ്റ്റർ വിദ്യാർഥിനിയാണ്. പുലർച്ചെ ഹരിപ്പാട്ടുനിന്ന് തീവണ്ടിയിൽ പോകും. വൈകീട്ട് മടങ്ങിയെത്തി, തട്ടുകടയുടെ ചുമതലയേൽക്കും. ഡോ. സുജയ് കരുനാഗപ്പള്ളിയിൽ ഒരു ക്ലിനിക്കിൽ ജോലിചെയ്യുന്നു. അച്ഛൻ സുരേഷ് കുമാർ വ്യവസായ വകുപ്പിൽനിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു. തെക്കുംഭാഗം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റാണ്. അമ്മ ശങ്കരമംഗലം ഗേൾസ് ഹൈസ്കൂൾ അധ്യാപിക എസ്. ജയ. സഹോദരൻ സൂരജ്.

Read more topics: flood, love, Dr. K.S Sujay, Sneha
English summary
Dr. K. S. Sujay and Sneha loved in flood
topbanner

More News from this section

Subscribe by Email