തിരുവനന്തപുരം: പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ അറസ്റ്റില്‍. പഠനകേന്ദ്രം ഡയറക്ടര്‍ ഡോ.എംആര്‍ യശോദരനാണ് അറസ്റ്റിലായത്. വലിയമല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, തൊളിക്കോട് എന്നിവിടങ്ങളില്‍ ഇയാള്‍ക്ക് രണ്ട് സ്കൂളുകള്‍ ഉണ്ട് . 2008 ലും സമാനമായ പരാതിയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കുകയായിരുന്നു .
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക