Tuesday September 22nd, 2020 - 1:40:am

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിരുപ്പതി മോഡല്‍ വികസനം കൊണ്ടുവരും : ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്

princy
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിരുപ്പതി മോഡല്‍ വികസനം കൊണ്ടുവരും  :  ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിരുപ്പതി മോഡല്‍ വികസനം കൊണ്ടു വരുമെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് പറഞ്ഞു. ദേവസ്വത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയുടെ സാങ്കേതിക അനുമതിയാണ് തടസം നിന്നിരുന്നതെന്നും ഇത് മറികടക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക പ്രശ്‌നങ്ങളാല്‍ പാതിവഴിയിലായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ഈ ഭരണസമിതി പ്രഥമ പരിഗണന നല്‍കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ഭരണസമിതിയുടെ വികസന തുടര്‍ച്ചയായിരിക്കും വരുന്ന രണ്ട് വര്‍ഷം.കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ബഹുനില പാര്‍ക്കിങ് സമുച്ചയം മാര്‍ച്ച് ഏപ്രില്‍ മാസത്തോടെ കമ്മീഷന്‍ ചെയ്യും. തെക്കേനടയില്‍ രാജ്യാന്തര നിലവാരത്തിലുള്ള കംഫര്‍ട്ട് സ്റ്റേഷന്റെ നിര്‍മ്മാണം ത്വരിതഗതിയിലാക്കും. കൗസ്തുഭം കെട്ടിട്ടത്തോട് ചേര്‍ന്ന് വ്യാപാരികളെ ഒഴിപ്പിച്ച സ്ഥലത്ത് ആധുനിക രീതിയിലുള്ള കൊമേഴ്‌സ്യല്‍ കോംപ്ലക് നിര്‍മ്മാണം പൂര്‍ത്തീകരിക്കും. വൈജയന്തി കോംപ്ലക്‌സില്‍ ക്യൂകോംപ്ലക്‌സ് നിര്‍മ്മാണവും സമയ ബന്ധിതമായി നടപ്പിലാക്കും.

പൂതേരി ബംഗ്ലാവിന് സമീപം പ്രസാദ ഊട്ടിനുള്ള ഹാള്‍ പണിയും. കാര്യാലയ ഗണപതി ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമി ദേവസ്വം ഏറ്റെടുക്കും. ക്ഷേത്രപരിസരത്ത് ദേവസ്വത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്ന നിലപാടാണ് നഗരസഭ സ്വീകരിച്ച് വരുന്നത്. ക്ഷേത്രസുരക്ഷക്കായി 100 മീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കോടതി വിലക്കുണ്ട്.

ദേവസ്വം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വിധി ബാധകമല്ലെന്നിരിക്കെ ഇതിന്റെ മറ പിടിച്ചാണ് നഗരസഭ അനുമതി നിഷേധിക്കുന്നത്. ഒരാഴ്ച മുമ്പ് ദേവസ്വം നല്‍കിയ ഹരജിയില്‍ ഇക്കാര്യത്തെ കുറിച്ച് ഹൈക്കോടതി വ്യക്തത വരുത്തിയിട്ടുണ്ടെന്നും ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് പറഞ്ഞു. ഈ സാഹചര്യത്തില്‍ ദേവസ്വം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ചെയര്‍മാന്‍ അറിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രവികസനത്തിന് സ്ഥലപോരായ്മയാണ് പ്രധാന തടസം. ഇത് മറികടക്കാന്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള സ്വകാര്യസ്ഥലങ്ങള്‍ അക്വിസേഷനിലൂടെ ഏറ്റെടുക്കും. വികസന കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് തിരുപ്പതി ദേവസ്വത്തിന്റെ ഉപദേശം തേടുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

ഗുരുവായൂര്‍ ദേവസ്വം  :  ഭരണസമിതി അംഗങ്ങള്‍ അധികാരമേറ്റു

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗങ്ങള്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ചെയര്‍മാനായി വീണ്ടും കെ.ബി. മോഹന്‍ദാസ് തെരഞ്ഞെടുക്കപ്പെട്ടു. രാവിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാലാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ക്ഷേത്രാരാധനയില്‍ വിശ്വിക്കുന്നവനാണെന്നും അയിത്തത്തില്‍ വിശ്വസിക്കാത്തവനാണെന്നും ദൈവനാമനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു എന്നതായിരുന്നു സത്യവാചകം.

കെ.ബി. മോഹന്‍ദാസ്, എ.വി. പ്രശാന്ത്, കെ. അജിത്, ഇ.പി.ആര്‍. വേശാല, കെ.വി. ഷാജി എന്നിവര്‍ സത്യവാചകം ഏറ്റു ചൊല്ലി. അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിര്‍ സര്‍ക്കാര്‍ ഉത്തരവ് വായിച്ചു. മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ടീയ സാമൂഹിക സാംസ്‌കാരിക സംഘടന പ്രതിനിധികള്‍ ഭരണസമിതിയംഗങ്ങളെ പൊന്നാട ചാര്‍ത്തിയും പൂച്ചെണ്ട് നല്‍കിയും സ്വീകരിച്ചു.

തിരുപ്പതി ദേവസ്വം പ്രതിനിധികള്‍ പ്രാര്‍ഥനചൊല്ലി പ്രസാദം നല്‍കി. മന്ത്രി എ.സി. മൊയ്തീന്‍, എം.എല്‍.എമാരായ കെ.വി.അബ്ദുല്‍ഖാദര്‍, മുരളി പെരുനെല്ലി, ഗീതഗോപി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു, മമ്മിയൂര്‍ ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ .പ്രകാശന്‍ തുടങ്ങിയവര്‍ സന്നിതരായിരുന്നു. രണ്ടുവര്‍ഷമാണ് ദേവസ്വം ഭരണസമിതിയുടെ കാലാവധി.

 

Read more topics: thrissur, guruvayoor temple,
English summary
Devaswom Chairman KB Mohandas says Tirupati model will be developed at Guruvayur temple
topbanner

More News from this section

Subscribe by Email