Tuesday February 25th, 2020 - 5:53:am
topbanner

സംസ്ഥാനത്തെ മൊബൈല്‍ ഫോണ്‍ ഷോറൂമുകളില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

Anusha Aroli
സംസ്ഥാനത്തെ മൊബൈല്‍ ഫോണ്‍ ഷോറൂമുകളില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

മൊബൈല്‍ ഫോണ്‍ ഷോറൂമുകളായ ഒപ്പൊ, മൈജി എന്നിവയുടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ സ്‌ക്വാഡ് പരിശോധന നടത്തി. 112 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 784 ജീവനക്കാരെ നേരില്‍ക്കണ്ട് അന്വേഷണം നടത്തി. 31 ജീവനക്കാര്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, മിനിമം വേതന നിയമം എന്നിവയുടെ ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. നാഷണല്‍ ഫെസ്റ്റിവെല്‍ ഹോളിഡെയ്‌സ് നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം എന്നിവ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായും തെരഞ്ഞെടുപ്പ് ദിവസത്തെ അവധി വേതനം നിഷേധിച്ചതായും കണ്ടെത്തി.

മിക്ക സ്ഥാപനങ്ങളിലും വേതന സുരക്ഷാ പദ്ധതി പ്രകാരമല്ല വേതന വിതരണം നടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. നിയമ ലംഘനങ്ങള്‍ പരിഹരിക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. ഇതോടൊപ്പം നിയമാനുസൃതമായ തുടര്‍ നടപടികളും സ്വീകരിക്കും.

അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(എന്‍ഫോഴ്‌സ്‌മെന്റ്) കെ. ശ്രീലാലിന്റെ നിര്‍ദേശപ്രകാരം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരുടെ നിയന്ത്രണത്തില്‍ ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍(എന്‍ഫോഴ്‌സമെന്റ്), അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

English summary
Department of Labor inspection of mobile phone showrooms in the state
topbanner

More News from this section

Subscribe by Email