Sunday September 22nd, 2019 - 7:41:am
topbanner
Breaking News
jeevanam

ദീപ നിശാന്തിന് ട്രോളന്മാരുടെ പൊങ്കാല

Anusha Aroli
ദീപ നിശാന്തിന് ട്രോളന്മാരുടെ പൊങ്കാല

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചതോടെ പ്രചാരണ സമയത്ത് രമ്യക്കെതിരേ വിമര്‍ശനമുയര്‍ത്തിയ ദീപ നിശാന്തിന് ട്രോളന്മാരുടെ പൊങ്കാല. അപ്രതീക്ഷിത സ്ഥാനാര്‍ഥിയായെത്തിയ രമ്യയുടെ പ്രചാരണക്കളം കൊഴുപ്പിച്ച വിവാദത്തിനു തുടക്കമിട്ടത് ദീപ നിശാന്തിന്റെ വിവാദ പരാമര്‍ശമാണ്.

പാട്ടുപാടിയാല്‍ വോട്ട് കിട്ടില്ലെന്നു തുടങ്ങി രമ്യയെ വ്യക്തിപരമായി ആക്ഷേപിച്ചാണ് ദീപ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടത്. രമ്യയുടെ ജയത്തോടെ, ദീപ നിശാന്തിനെ പോലുള്ളവരെ തലയിലേറ്റിയാല്‍ ലൈക് കിട്ടും പക്ഷേ വോട്ട് കിട്ടില്ല തുടങ്ങി നിരവധി ട്രോളുകളാണ് ദീപയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. എന്നാല്‍ ട്രോളുകള്‍ക്കെതിരേ ഫെയ്‌സ് ബുക്കില്‍ മറുപടിയുമായി ദീപയും രംഗത്തെത്തി. ലിംഗനീതിക്കും ഇന്ത്യന്‍ ഭരണഘടനയ്ക്കും എതിരേ നിലകൊണ്ട ഏവരും തോല്‍ക്കണം എന്നു തന്നെയായിരുന്നു ആഗ്രഹം. അതിലൊന്നും ഒരു മാറ്റവുമില്ല.

നാളെയും അങ്ങനൊക്കെത്തന്നെയായിരിക്കും എന്നു പറഞ്ഞ അവര്‍, ഒരു പ്രശസ്ത സിനിമയില്‍ നായിക കരയുന്ന ചിത്രവും ഒപ്പം ചേര്‍ത്തു. താന്‍ ഇങ്ങനെയാണെന്ന് കരുതി കുറച്ച് വിശ്രമിക്കൂവെന്നും അവര്‍ ട്രോളന്മാരെ പരിഹസിച്ചു. അമേഠിയില്‍ രാഹുലിന്റെ തോല്‍വി, ഇന്ത്യയില്‍ എന്‍.ഡി.എയുടെ മൃഗീയ ഭൂരിപക്ഷം, തൃശൂരും പത്തനംതിട്ടയും ഒന്നും സു സു-മാര്‍ക്ക് കൊടുക്കാതെ കേരളത്തില്‍നിന്നു വേരോടെ പറിച്ചെറിഞ്ഞ താമര തുടങ്ങിയ വിഷയങ്ങള്‍ ട്രോളന്മാരും ആഹ്ലാദക്കമ്മിറ്റിക്കാരും എന്തുകൊണ്ടാണ് തൊടാത്തതെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. അതേസമയം ദീപയുടെ പരാമര്‍ശങ്ങളും വോട്ടുചോര്‍ച്ചയ്ക്ക് ഇടയാക്കിയെന്ന വിലയിരുത്തലില്‍ ദീപയെ സഹായിക്കാന്‍ സൈബര്‍ സഖാക്കളും രംഗത്തില്ല.

Viral News

English summary
Deepa Nishanth trollers pongala
topbanner

More News from this section

Subscribe by Email