തൃശ്ശൂർ:അധ്യാപിക ദീപ നിശാന്തും അനില്‍ അക്കര എം.എല്‍.എയും തമ്മിലുള്ള ഫേസ്ബുക്ക് പോര് രൂക്ഷമാകുന്നു. ആലത്തൂര്‍ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ പ്രകീര്‍ത്തിച്ചുള്ള അനില്‍ അക്കര എം.എല്‍.എയുടെ പോസ്റ്റിന് മറുപടിയിട്ടാണ് ദീപ നിശാന്ത് വീണ്ടും വിവാദങ്ങളിലേക്ക് കടന്നത്. യൂത്തു കോണ്‍ഗ്രസ് പോസ്റ്റിനെയും എം.എല്‍.എയുടെ പോസ്റ്റിനെയും ചരിത്രത്തെ അടയാളപ്പെടുത്തിയാണ് കഴിഞ്ഞദിവസം ദീപ നിശാന്ത് വിമര്‍ശിച്ചത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് ദീപനിശാന്തിന്റെ ഫേസ്ബുക്കില്‍ ഒരുകൂട്ടം ആളുകള്‍ അസഭ്യവര്‍ഷവുമായി രംഗത്തെത്തുകയും സ്ഥാനാര്‍ഥിയെ ജാതീയമായി അധിക്ഷേപിച്ചെന്നാരോപിച്ച് അനില്‍ അക്കര ദീപയ്ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി കൊടുക്കുകയും ചെയ്തിരുന്നു.എന്നാല്‍ ദീപയുടെ അച്ഛനെ രേഖപ്പെടുത്തി അനില്‍ അക്കര എം.എല്‍.എ. ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പാണ് ദീപ നിശാന്തിനെ ചൊടിപ്പിച്ചത്.പോലീസുദ്യോഗത്തില്നിന്നു വിരമിച്ച ദീപയുടെ അച്ഛന് നാട്ടില്‍ നല്കിയ സ്വീകരണത്തില്‍ അദ്ദേഹത്തിന്റെ മകളാണ് താനെന്ന് പറയരുതെന്ന് ദീപ നിശാന്ത് ആവശ്യപ്പെട്ടെന്നായിരുന്നു അനില്‍ അക്കര എംഎല്‍എ സമൂഹമാധ്യമത്തില്‍ കുറിച്ചത്.
ഇതിനെതിരേയാണ് ദീപയുടെ കനത്ത മറുപടിയുണ്ടായത്.ഒരു വേദിയില്‍ ഇരിക്കെ അനില്‍ അക്കര എം.എല്‍.എ. അയച്ച മെസേജുകളുടെ സ്ക്രീന്‍ ഷോട്ടോടുകൂടിയാണ് ദീപ നിശാന്ത് പ്രതികരിച്ചത്. ഇയാളാണ് ഞങ്ങളുടെ എം.എല്‍.എ. എന്നു പറയാന്‍ സത്യത്തില്‍ ലജ്ജയുണ്ട്. അത്രത്തോളം തരംതാണ ഒരു വിമര്‍ശനമാണ് ഇയാള്‍ എനിക്കെതിരെയിപ്പോള്‍ ഉയര്‍ത്തുന്നത്. ഞാന്‍ ജനിച്ചുവളര്‍ന്ന ഒരു നാട്ടില്‍ എന്റെ അച്ഛനെ ആദരിക്കുന്ന ദിവസം മകളെന്ന് പറയരുതെന്ന് ഇയാളോട് പറയേണ്ട ആവശ്യം എനിക്കെന്താണ്? ഞാനെഴുതിയിട്ടുള്ള അഞ്ച് പുസ്തകങ്ങളിലും എന്റെ അച്ഛനെക്കുറിച്ച് അഭിമാനപൂര്‍വം എഴുതിയിട്ടുള്ള, അദ്ദേഹത്തിന്റെ മകള്‍ എന്ന നിലയില്‍ ഇന്നും പോലീസ് സമ്മേളനങ്ങളില്‍ പോയി സംസാരിക്കുന്ന, 'എന്റച്ഛന് കൊണ്ട വെയിലാണ് ഞാനനുഭവിക്കുന്ന തണല്‍' എന്ന് അഭിമാനിക്കുന്ന ഞാന്‍ ഇയാളോട് ഇത്തരത്തില്‍ പറഞ്ഞു എന്ന് ഒരുളുപ്പുമില്ലാതെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിളിച്ചുപറയുന്നത് വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്ത് അന്വേഷിക്കേണ്ട വിഷയമാണെന്ന് ഞാന്‍ കരുതുന്നു.
എന്റെ അച്ഛന് ഒരു തരത്തിലും കോണ്‍ഗ്രസിന്റെയോ മറ്റേതെങ്കിലും പാര്‍ട്ടിയുടെയോ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായിട്ടില്ല. നാട്ടിലെ സജീവ കോണ്‍ഗ്രസ് പ്രവര്ത്തകന് എന്ന വിശേഷണമൊക്കെ ഒന്നന്വേഷിച്ചാല്‍ ബോധ്യപ്പെടുന്ന കാര്യമാണ്. എന്റെ അച്ഛന് നിങ്ങള്‍ക്ക് വോട്ടു ചെയ്തിട്ടുണ്ടോ എന്നെനിക്കറിയില്ല. അത് ചോദിക്കേണ്ട ആവശ്യം എനിക്കില്ല. അത്രത്തോളം ജനാധിപത്യബോധം ഞങ്ങള്ക്കുണ്ടെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു.നിങ്ങള്‍ ഒരിക്കല്‍ ഞാന്‍ കൊടുത്ത ഒരു പരാതിയുടെ കാര്യമന്വേഷിക്കാന്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പോലീസ് സമ്മേളനത്തില്‍ എന്റെ അച്ഛനെപ്പറ്റി പറയുകയായിരുന്നു. നിങ്ങള്‍ക്ക് ഞാനാ വേദിയിലിരുന്ന് ഒരു മെസേജയച്ചപ്പോള്‍ നിങ്ങളുടെ മറുപടി എന്തായിരുന്നു.
ലജ്ജയുണ്ട്. എങ്കിലും ഇയാളെ തുറന്നുകാട്ടാന്‍ വേറെ വഴിയില്ലാത്തതു കൊണ്ട് ഞാനാ സംഭാഷണത്തിന്റെ സ്ക്രീന്‍ ഷോട്ടിടുകയാണ്. ഇങ്ങനെ പറയുന്ന നിങ്ങളാണോ പോലീസിനെപ്പറ്റി വികാരനിര്‍ഭരമായി ചാനല്‍ ക്യാമറകള്‍ക്കു മുന്നില്‍ സംസാരിക്കുന്നത്? എന്തൊരു ദുരന്തമാടോ മനുഷ്യാ താന്‍? ഇനി വ്യാജ ആരോപണങ്ങളുമായി ഈവഴി വന്നാല്‍ എം.എല്‍.എ. കോടതി കയറേണ്ടിവരുമെന്ന് ഓര്‍മിപ്പിച്ചാണ് മറുപടി അവസാനിക്കുന്നത്.