Monday March 30th, 2020 - 12:17:am
topbanner

ആറ് കുട്ടികളുടെ മരണം; ജനിതക രോഗമെന്ന് സംശയിക്കുന്നതായി ഡോക്ടര്‍

Raji Mejo
 ആറ് കുട്ടികളുടെ മരണം; ജനിതക രോഗമെന്ന് സംശയിക്കുന്നതായി ഡോക്ടര്‍

മലപ്പുറം: മലപ്പുറം തിരൂരില്‍ ഒന്പതു വര്‍ഷത്തിനിടെ ദന്പതികളുടെ ആറുകുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നു. കുട്ടികള്‍ക്ക് ജനിതക രോഗ സംശയമെന്ന് ആദ്യം ചികിത്സിച്ച ഡോക്ടര്‍ നൗഷാദ് പറഞ്ഞു. കുട്ടികള്‍ക്ക് സിഡ്‌സ് എന്ന രോഗമുണ്ടായതാണ് സംശയം. മരണകാരണമറിയാന്‍ മാതാപിതാക്കളും ആശുപത്രിയില്‍ സമീപിച്ചിരുന്നു. തുടര്‍ന്നുള്ള വിശദ പരിശോധനയിലും വ്യക്തത കിട്ടിയിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം, ആറു കുട്ടികളും മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ചൊവ്വാഴ്ച മരിച്ച മൂന്നുമാസം പ്രായമായ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. പ്രാഥമിക പരിശോധനകളില്‍ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തലെങ്കിലും സംശയ നിവാരണത്തിനായി പഴുതുകള്‍ അടച്ചുള്ള അന്വേഷണത്തിലാണ് പോലീസ്.

 

English summary
Death of six children; Doctor suspected of genetic disease
topbanner

More News from this section

Subscribe by Email