Sunday March 29th, 2020 - 11:27:pm
topbanner

പോപ്പുലർ ഫ്രണ്ടിന്റെയും ജമാ അത് ഇസ്ലാമിയുടെയും ബ്രാൻഡ് അംബാസിഡർ ആയി കെമാൽ പാഷ മാറി : ഡി.വൈ.എഫ്.ഐ നേതാവ് റഹീം

princy
പോപ്പുലർ ഫ്രണ്ടിന്റെയും ജമാ അത് ഇസ്ലാമിയുടെയും ബ്രാൻഡ് അംബാസിഡർ ആയി  കെമാൽ പാഷ മാറി   :  ഡി.വൈ.എഫ്.ഐ നേതാവ് റഹീം

കണ്ണൂർ : റിട്ട ജസ്റ്റിസ് കെമാൽ പാഷാക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഡി. വൈ. എഫ്. ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ. എ റഹീം. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ ജസ്റ്റിസായകമാൽ പാഷയ്ക്കു അഭിപ്രായം പറയാൻ കഴിയുന്നത് കേരളമായത് കൊണ്ടാണെന്നും പോപ്പുലർ ഫ്രണ്ടിന്റെയും ജമാ അത് ഇസ്ലാമിയുടെയും ബ്രാൻഡ് അംബാസിഡർ ആയി കെമാൽ പാഷ മാറിയെന്നും റഹിം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആരോപിച്ചു.മുഖ്യമന്ത്രിയുടെ പ്രസ്താവന വളച്ചൊടിച്ച് കെമാൽ പാഷ തെറ്റിദ്ധരണ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.കേരളത്തിൽ സംഘ് പരിവാറിനകത്തുള്ള സെൻകുമാറിന്റെ റോൾ കെട്ടിയാടുകയാണ് കെമാൽ പാഷ. ഇരുവരും ഇരുന്ന പദവിയെ ഇടിച്ചു താഴ്ത്തുന്നു. ഗാലറിയിലെ കയ്യടിക്ക് വേണ്ടിയാണ് ഇങ്ങനെ പെരുമാറുന്നതെന്നും റഹീം കണ്ണൂരിൽ പറഞ്ഞു.

ഡൽഹിയിലെ വംശഹത്യയ്ക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് കാൽ ടെക്സിലെ യൂത്ത് സെന്ററിൽ നിന്നും തുടങ്ങി. കെ.എസ്.ആർ.ടി.സി കോംപ്ളക്സിൽ നഗരപ്രദിക്ഷണത്തിനു ശേഷം സമാപിച്ചു. ഡൽഹി കലാപം തടയാൻ തയാറാവാത്തതിൽ പ്രതിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു.പ്രതിഷേധപൊതുയോഗം എം.എ റഹീം ഉദ്ഘാടനം ചെയ്തു.

Read more topics: kerala, Kemal Pasha, judge,
English summary
DYFI leader Raheem against Kemal Pasha
topbanner

More News from this section

Subscribe by Email