Thursday February 27th, 2020 - 1:19:pm
topbanner

കൂടത്തായി കൂട്ടക്കൊലക്കേസിൽ നിർണായക തെളിവ് ; സിലിയുടെ മൃതദേഹത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തി

Anusha unni
കൂടത്തായി കൂട്ടക്കൊലക്കേസിൽ നിർണായക തെളിവ് ; സിലിയുടെ മൃതദേഹത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തി

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസിൽ നിർണായക തെളിവുമായി മറ്റൊരു പരിശോധനാ ഫലവും പുറത്തുവന്നു. കൊല്ലപ്പെട്ട സിലിയുടെ മൃതദേഹാവശിഷ്ടത്തിന്റെ രാസപരിശോധനയില്‍ സോഡിയം സയനൈഡിന്റെ അംശം കണ്ടെത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോഴിക്കോട് റീജണല്‍ കെമിക്കല്‍ ലാബിലാണ് പരിശോധന നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു. ഒരു സാംപിള്‍കൂടി ലാബിലേക്ക് അയച്ചിട്ടുണ്ട്. സിലി കേസില്‍ ഏറെ നിര്‍ണായകമായ തെളിവാണ് ഇപ്പോള്‍ ലഭിച്ചതെന്ന് കോഴിക്കോട് റൂറല്‍ എസ്പി കെജി സൈമണ്‍ പറഞ്ഞു.

കൂടത്തായി കൊലപാതക പരമ്പരയില്‍ ഏറ്റവും അവസാനം മരിച്ചത് സിലിയാണ്. താമരശ്ശേരിയിലെ ദന്താശുപത്രിയില്‍വെച്ച്‌ മഷ്റൂം ക്യാപ്സൂളില്‍ സയനൈഡ് നിറച്ച്‌ ജോളി സിലിക്ക് നല്‍കിയെന്നാണ് കേസ്. അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ സയനൈഡ് കലര്‍ത്തിയ വെള്ളവും കുടിക്കാന്‍നല്‍കി. 2016 ജനുവരിയിലാണ് സിലി മരണപ്പെടുന്നത്. ഇവ

കൂടത്തായി കൊലക്കേസുകളില്‍ റോയ് തോമസിന്റെ മൃതദേഹം മാത്രമേ പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നുളളൂ. മരണകാരണം സയനൈഡ് ഉള്ളില്‍ ചെന്നതാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉളളതും ഈ കേസിലാണ്. മറ്റ് അഞ്ചുപേരുടെ മരണങ്ങളും സയനൈഡ് ഉളളില്‍ ചെന്നാണെന്ന സംശയത്തെത്തുടര്‍ന്നാണ് പോലീസ് അന്നമ്മ തോമസ്, ടോംതോമസ്, മാത്യു മഞ്ചാടിയില്‍, സിലി, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചതും അവശിഷ്ടങ്ങള്‍ ശേഖരിച്ചതും. ഇവയില്‍ ആദ്യത്തെ പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്.

Read more topics: koodathayi murder, kozhikode
English summary
Crucial evidence got in koodathayi murder
topbanner

More News from this section

Subscribe by Email