Sunday March 29th, 2020 - 11:42:pm
topbanner

കേരള കോണ്‍ഗ്രസ്-ജേക്കബില്‍ പ്രതിസന്ധി രൂക്ഷം

Raji Mejo
 കേരള കോണ്‍ഗ്രസ്-ജേക്കബില്‍ പ്രതിസന്ധി രൂക്ഷം

കോട്ടയം: കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം പിളര്‍പ്പിന്റെ വക്കിലേക്ക്. പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അനൂപ് ജേക്കബ് എംഎല്‍എയുടെ നിലപാടുകള്‍ക്കതിരേ രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തെത്തി. ഇതോടെ ഏറെനാളായി പാര്‍ട്ടിയിലെ ഈ രണ്ടു പ്രമുഖ നേതാക്കള്‍ തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പാര്‍ട്ടിയെ ഒരു പിളര്‍പ്പിന്റെ വക്കിലേക്ക് എത്തിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി ലയിക്കാനുള്ള ജോണിനെല്ലൂരിന്റെ ശ്രമങ്ങള്‍ക്ക് അനൂപ് ജേക്കബിന്റെ പിന്തുണ ലഭിക്കാത്തത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയായിരുന്നു. പാര്‍ട്ടിയിലെ സ്ഥാനങ്ങളെല്ലാം ഒരാള്‍ക്ക് മതിയെന്നുള്ള ചിന്തയാണ് അനൂപിനുള്ളതെന്ന് ജോണി നെല്ലൂര്‍ ആരോപിക്കുന്നു.

ഈ രീതിയില്‍ പോയാല്‍ അനൂപിനൊഴികെ മറ്റാര്‍ക്കും ഒരു പഞ്ചായത്ത് അംഗമാകാന്‍ പോലും സാധിക്കില്ല. നാലു നിയമസഭാ സീറ്റു വരെ ലഭിച്ചിരുന്ന പാര്‍ട്ടിക്ക് ഇപ്പോള്‍ പിറവം സീറ്റു മാത്രമാണ് യുഡിഎഫ് നല്‍കിയിട്ടുള്ളത്. ഇക്കാര്യങ്ങളിലൊന്നും അനൂപ്‌ജേക്കബ് പാര്‍ട്ടിയുടെ അവകാശം സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഗുണത്തിനുവേണ്ടിയാണ് ജോസഫ് വിഭാഗവുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ ഇതിനൊന്നും അനൂപിന് താത്പര്യമില്ലെന്നും ജോണി നെല്ലൂര്‍ പറയുന്നു.

ലയനനീക്കവുമായി മുന്നോട്ടുപോകാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് ജോണി നെല്ലൂര്‍ അറിയിച്ചു. 21ന് കോട്ടയത്തു ചേരുന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അനൂപ് ജേക്കബ് വിഭാഗവും 21ന് കോട്ടയത്ത് യോഗം വിളച്ചിട്ടുണ്ട്.. ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും തങ്ങള്‍ക്കൊപ്പമാണെന്ന് അനൂപ് ജേക്കബ് വിഭാഗം പറഞ്ഞു ലയനം വേണ്ടന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകാനാണ് തങ്ങളുടെ തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.

 

English summary
Crisis in Kerala Congress-Jacob crisis
topbanner

More News from this section

Subscribe by Email