Thursday January 23rd, 2020 - 7:42:am
topbanner

മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്നു ; മലപ്പുറത്ത് ദമ്പതികൾ അറസ്റ്റിൽ

Anusha unni
മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്നു ; മലപ്പുറത്ത് ദമ്പതികൾ അറസ്റ്റിൽ

മലപ്പുറം: സ്വകാര്യ ആശുപത്രിയിലെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണ്ണാഭരണം കവർന്ന സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. എടപ്പാള്‍ വട്ടംകുളം സ്വദേശികളായ നെട്ടത്ത് വളപ്പില്‍ ലിയാക്കത്ത്(47) ഭാര്യ സുഹറ(39)എന്നിവരാണ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒക്ടോബര്‍ മൂന്നിന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം . മാറഞ്ചേരി വടമുക്ക് സ്വദേശിയായ യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍വെച്ച്‌ മരിച്ചിരുന്നു. മരണ സമയത്ത് ബന്ധുക്കള്‍ക്കൊപ്പം സഹായത്തിനെന്ന പേരില്‍ ഒപ്പം കൂടിയ സുഹറ മൃതദേഹത്തില്‍ നിന്ന് ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണം മോഷ്ടിക്കുകയായിരുന്നു.

മരണാനന്തര ചടങ്ങുകള്‍ക്കിടെയാണ് യുവതിയുടെ ആഭരണം നഷ്ടപ്പെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്. തുടർന്ന് ചങ്ങരംകുളം പോലീസിന് പരാതി നല്‍കുകയും ആശുപത്രിയിലെ സിസിടിവി ക്യാമറ പരിശോധിക്കുകയും ചെയ്തതോടെയാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്.

English summary
Couple arrested in Malappuram stolen gold from deadbody
topbanner

More News from this section

Subscribe by Email