Sunday March 29th, 2020 - 10:53:pm
topbanner

പോലീസിലെ അഴിമതി: മുഖ്യമന്ത്രിയെകൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് ചെന്നിത്തല

NewsDesk
 പോലീസിലെ അഴിമതി: മുഖ്യമന്ത്രിയെകൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പോലീസില്‍ അഴിമതിയുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. സിഎജി റിപ്പോര്‍ട്ടിനു വിലയില്ലെയെന്നും ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പോലീസിനായി നിര്‍മിച്ച വില്ലകള്‍ സന്ദര്‍ശിച്ചശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സിഎജി റിപ്പോര്‍ട്ടില്‍ ഏറ്റവും പ്രധാനമായി പറഞ്ഞിട്ടുള്ള കാര്യമാണ് എസ്ഐമാര്‍ക്കും എഎസ്ഐമാര്‍ക്കും ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാനുള്ള ഫണ്ട് ഡിജിപി വകമാറ്റി വില്ലകള്‍ നിര്‍മിക്കുന്നുവെന്നത്. ഇത് ഗുരുതരമായി നടപടിയാണ്. എസ്ഐമാര്‍ക്കും എഎസ്ഐമാര്‍ക്കും ആവശ്യത്തിന് ക്വാര്‍ട്ടേഴ്‌സ് ഇല്ലെന്നും ഡിജിപിയുടെ ഈ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി അറിയാതെ ഡിജിപി ഒന്നും ചെയ്യുകയില്ല. മുഖ്യമന്ത്രി അഴിമതിക്ക് കുടപിടിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

സേനാംഗങ്ങള്‍ക്ക് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാനുള്ള പണം ഡിജിപി വകമാറ്റിയെന്ന് പി.ടി. തോമസ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ചതാണ്. പിന്നെ സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് പറയുന്നത് എന്ത് അര്‍ഥത്തിലാണെന്നും ചെന്നിത്തല ചോദിച്ചു. അഴിതി കണ്ടെത്തിയ ആള്‍ക്കാണ് കുഴപ്പം. കുറ്റം ചെയ്തവര്‍ക്ക് കുഴപ്പമില്ല. അങ്ങനെയെങ്കില്‍ പി.ടി. തോമസിനെ അറസ്റ്റു ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സിഎജി റിപ്പോര്‍ട്ടിനെതിരെ ആഭ്യന്തര സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കളയുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതുപോലെയാണ് ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് തയാറാക്കിയത്. ആഭ്യന്തര സെക്രട്ടറി കൂടി അറിഞ്ഞാണ് ഈ അഴിമതിയെന്നും അദ്ദേഹം ആരോപിച്ചു.

പോലീസിന്റെ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി പറയുന്നു. ഇപ്പോള്‍ ആരാണ് ഈ തോക്കുകള്‍ കൊണ്ടുവന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

രമേശ് ചെന്നിത്തലയോടൊപ്പം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം. ഹസന്‍, പി.ടി. തോമസ്, സി.പി. ജോണ്‍ തുടങ്ങിയവരും വില്ലകള്‍ സന്ദര്‍ശിച്ചു.

 

English summary
Corruption in police: Chief minister should be brought under investigation
topbanner

More News from this section

Subscribe by Email