Wednesday November 20th, 2019 - 11:41:am
topbanner

ശ്രീകുമാര്‍ മേനോനെതിരായ പരാതി ; മഞ്ജു വാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Anusha unnikrishnan
ശ്രീകുമാര്‍ മേനോനെതിരായ പരാതി ; മഞ്ജു വാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി

തൃശൂര്‍: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ നടി മഞ്ജു വാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുക്കാന്‍ ഒന്നര മണിക്കൂര്‍ സമയമെടുത്തെന്നാണ് വിവരം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നേരത്തെ കേസിൽ സാക്ഷികളുടെ മൊഴി എടുക്കൽ പൂർത്തിയാക്കിയിരുന്നു. ഒടിയൻ സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, പ്രൊഡക്‌ഷൻ കൺട്രോളർ സജി സി. ജോസഫ് ഉൾപ്പെടെ ഏഴ് പേരുടെ മൊഴിയെടുപ്പാണ് പൂർത്തിയാക്കിയത്. മഞ്ജുവാര്യർക്ക് അനുകൂലമായാണ് സാക്ഷി മൊഴികൾ എന്നാണ് സൂചന.

സമൂഹ മാധ്യമങ്ങളിലൂടെ ശ്രീകുമാർ മേനോൻ തന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു മഞ്ജുവിന്റെ പരാതി. തൃശൂർ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ സംവിധായകൻ ശ്രീകുമാർ മേനൊനെ ഉടൻ തന്നെ ചോദ്യം ചെയ്യും.

English summary
Complaint against Sreekumar Menon Manju Warrier's secret statement collected
topbanner

More News from this section

Subscribe by Email