Thursday August 13th, 2020 - 10:03:pm

'ഗുരുതര ക്രമക്കേടുകള്‍' : വിജിലന്‍സ് കോടതിയില്‍ ഡി.ജി.പിക്കെതിരെ പരാതി

princy
'ഗുരുതര ക്രമക്കേടുകള്‍'  :  വിജിലന്‍സ് കോടതിയില്‍ ഡി.ജി.പിക്കെതിരെ പരാതി

തൃശൂര്‍ : ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ സി.എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ പരാതി. തൃശൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ പി.ഡി. ജോസഫാണ് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ക്രിമിനലുകളെ നിയന്ത്രിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ട പോലീസ് തന്നെ ക്രിമിനലുകളെ സഹായിക്കുന്നുവെന്ന കണ്ടെത്തലാണ് സി.എ.ജി. റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മാവോവാദികള്‍ക്കായി തെരച്ചില്‍ നടത്തുന്ന സാധാരണ പോലീസുകാരുടെ മനോവീര്യം തകര്‍ക്കുന്നതും രാജ്യസുരക്ഷയേയും പൊതുജനങ്ങളുടെ സുരക്ഷയേയും ബാധിക്കുന്നതാണ്.

തൃശൂര്‍ പോലീസ് അക്കാദമിയില്‍നിന്നും തോക്കുകളും വെടിയുണ്ടകളും കാണാതായതില്‍ പോലീസിലെയും അക്കാദമിയിലെയും എസ്.എ.പിയിലെയും പോലീസ് മേധാവികള്‍ക്ക് പങ്കുണ്ടെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കി. യഥാര്‍ഥ ബുള്ളറ്റുകള്‍ക്ക് പകരം വ്യാജ ബുള്ളറ്റുകള്‍ എത്തിച്ചതിലും പോലീസ് മേധാവിമാരുടെ അറിവോടെയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഡി.ജി.പിയെ കൂടാതെ പോലീസ് അക്കാദമി കമാന്‍ഡന്റ്, സ്‌പെഷല്‍ ആംഡ് പോലീസ് ബറ്റാലിയന്‍, ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരും കണ്ടാലറിയാവുന്നവരെയും എതിര്‍കക്ഷികളാക്കിയിട്ടുണ്ട്. ഹര്‍ജി 20ന് പരിഗണിക്കും.

Read more topics: Loknath Behra, DGP, kerala,
English summary
Complaint against DGP in vigilance court
topbanner

More News from this section

Subscribe by Email