Monday April 12th, 2021 - 9:46:am

ചിന്താ ജെറോം മദ്യപാനി: വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു

NewsDesk
ചിന്താ ജെറോം മദ്യപാനി: വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു

കൊച്ചി: നവമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ ഇടതു യുവജന നേതാവ് ചിന്താ ജെറോം നിയമ നടപടിക്ക് ഒരുങ്ങുന്നു. താന്‍ മദ്യപിക്കുന്നുവെന്ന പേരിലൊരു ചിത്രം, കഴിഞ്ഞ ദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ സജീവമായതിനെ തുടര്‍ന്നാണ് നിയമ നടപടിക്ക് ഒരുങ്ങാന്‍ മുന്‍ എസ്എഫ്‌ഐ കേന്ദ്രക്കമ്മിറ്റിയംഗവും നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാനക്കമ്മിറ്റിയംഗവുമായ ചിന്താ ജെറോം തയ്യാറെടുക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.കെ. സുനില്‍ നാഥ് സ്വകാര്യ ചാനലിനുവേണ്ടി നടത്തിയ അഭിമുഖത്തിലെ ദൃശ്യങ്ങളാണ് വ്യാജ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ദൃശ്യങ്ങളില്‍ അഭിമുഖത്തിനിടെ ചിന്താ ജെറോമിന്റെ അമ്മ കട്ടന്‍ചായയുമായി എത്തുന്നതും ചിന്തയും സുനില്‍ നാഥും ചായ കുടിക്കുന്നതും വ്യക്തമാണ്. ഇതില്‍നിന്ന് ശേഖരിച്ച ചിത്രങ്ങള്‍ ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറന്നുനല്‍കുമെന്ന വാചകങ്ങള്‍ക്കൊപ്പം പ്രചരിക്കുകയായിരുന്നു.

അഭിമുഖത്തിനിടെ ആര്‍.എസ്.എസിന് എതിരായി താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രകോപിതരായ സംഘപരിവാര്‍ അനുകൂലികളാണ് വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നിലെന്ന് ചിന്താ ജെറോം ആരോപിക്കുന്നു.

'രാജേഷ് പിള്ള ജങ്ക് ഫുഡിന്റെ രക്തസാക്ഷി; ദിവസം 30 പെപ്‌സിവരെ കഴിച്ചു'

കണ്ണൂര്‍; ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്തേക്ക് ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ ഇടുന്ന എസ്‌ഐ കുടുങ്ങി

പട്ടാളക്കാരനുമായി മോതിരംമാറി കല്യാണം ഉറപ്പിച്ചശേഷം പെണ്‍കുട്ടി കാമുകനൊപ്പം പോയി

ട്രാഫിക് സിനിമ ഇസ്ലാം വിരുദ്ധം; രാജേഷ് പിള്ളയെ അവഹേളിച്ച് മതഭ്രാന്തന്‍

Read more topics: Chintha Jerome, fake news
English summary
Chintha Jerome case file against face book fake news
topbanner

More News from this section

Subscribe by Email