Thursday September 24th, 2020 - 1:06:am

കുട്ടികള്‍ മണ്ണ് വാരി തിന്നത് പട്ടിണി മൂലമല്ല ; വെളിപ്പെടുത്തലുമായി അമ്മ

Anusha unni
കുട്ടികള്‍ മണ്ണ് വാരി തിന്നത് പട്ടിണി മൂലമല്ല ; വെളിപ്പെടുത്തലുമായി അമ്മ

തിരുവനന്തപുരം : വിശപ്പ് കാരണം കുട്ടികള്‍ മണ്ണ് കഴിച്ചിട്ടില്ലെന്ന് കൈതമുക്കിലെ കുട്ടികളുടെ അമ്മ. മണ്ണില്‍ കളിച്ചപ്പോള്‍ അബദ്ധവശാല്‍ മണ്ണ് വായില്‍ പോയതായിരിക്കാം. അച്ഛന്റെ ഉപദ്രവങ്ങളില്‍ നിന്ന് സംരക്ഷണം തേടിയാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചതെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡില്‍ കഴിയുന്ന കുടുംബത്തിലെ മക്കളില്‍ മൂത്തയാള്‍ക്ക് 7 വയസ്സും ഏറ്റവും ഇളയ ആള്‍ക്ക് മൂന്ന് മാസവുമാണ് പ്രായം. മദ്യപാനിയായ ഭര്‍ത്താവ് കുട്ടികളെയും ഭാര്യയെയും മര്‍ദ്ദിച്ചിരുന്നതായും വിവരമുണ്ട്. കുട്ടികള്‍ ശിശുക്ഷേമ സമിതിക്ക് മൊഴി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പിതാവിനെതിരെ കേസെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം നഗരമധ്യത്തില്‍ വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ ഒരമ്മ തന്‍റെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിന് വിട്ടുനല്‍കുന്നുവെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സംഭവത്തിലിടപെട്ട് നിരവധിപ്പേരാണ് രംഗത്തെത്തിയത്. കുട്ടികളുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ, താല്‍കാലിക ജോലി നല്‍കി.

Read more topics: thiruvananthapuram, child line
English summary
Children do not eat the soil by starvation; Mother's statement
topbanner

More News from this section

Subscribe by Email