Sunday February 23rd, 2020 - 1:26:pm
topbanner

പയ്യന്നൂര്‍ കണ്ടങ്കാളിയിലെ ഒരു തുണ്ട് ഭൂമി പോലും ബി പി സി എല്ലിന് നൽകില്ലെന്ന് മുഖ്യമന്ത്രി

princy
പയ്യന്നൂര്‍ കണ്ടങ്കാളിയിലെ  ഒരു തുണ്ട് ഭൂമി പോലും ബി പി സി എല്ലിന് നൽകില്ലെന്ന് മുഖ്യമന്ത്രി

കണ്ണൂർ : പയ്യന്നൂർ കണ്ടങ്കാളിയിലെ ഒരു തുണ്ട് ഭൂമി പോലും ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) നു നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . മുഖ്യമന്ത്രി വിളിച്ചു ചേർത്ത എം പി മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്. കാസർകോട് എം .പി രാജ് മോഹൻ ഉണ്ണിത്താൻ നൽകിയ നിവേദനത്തിന്‌ മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബി പി സി എൽ സ്വകാര്യ വൽക്കരിക്കാൻ നീക്കങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കണ്ടങ്കാളി പുഞ്ചക്കാട് റെയിൽവേഗേറ്റുമുതൽ കുഞ്ഞിമംഗലം ചങ്കൂരിച്ചാൽ വരെ 130 ഏക്കർ നെൽവയലും കണ്ടൽക്കാടും ഉൾപ്പെടുന്ന വിശാലമായ പ്രദേശം 3 വൻകിട പെട്രോളിയം സംഭരണശാല സ്ഥാപിക്കാൻ വിട്ടുനൽകരുതെന്ന് ആവിശ്യപെട്ടായിരുന്നു രാജ് മോഹൻ നിവേദനം സമർപ്പിച്ചത് .

ഇതോടെയാണ് പെട്രോളിയം സംഭരണശാലയ്ക്ക് ഭൂമി നൽകുമെന്ന തീരുമാ നം മാറ്റിയതായും ഒരു തുണ്ട് ഭൂമി പോലും ബി പി സി എല്ലിന് നൽകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചത്. കണ്ടങ്കാളിയിലെ വയലുകളും കണ്ടൽകാടുകളും നശിപ്പിച്ചു പെട്രോളിയം സംഭരണശാല സ്ഥാപിക്കുന്നെതിരെ ഇവിടുത്തെ ജനങ്ങൾ സമരം തുടങ്ങിയിട്ട് വർഷങ്ങളായി . ജനകീയ മാര്‍ച്ച്‌ മുതൽ സത്യാഗ്രഹം വരെ പ്രതിഷേധങ്ങളുടെ ഭാഗമായി നടന്നു. ഒടുവിൽ വർഷങ്ങളായുള്ള നാട്ടുകാരുടെ പ്രതിഷേധങ്ങൾക്ക് ഫലമുണ്ടായി എന്നുവേണം കരുതാൻ.

English summary
Chief Minister Pinaryi vijayan says that not even a piece of land in Payyanur Kandankali would be given to BPCL
topbanner

More News from this section

Subscribe by Email