Monday August 10th, 2020 - 2:51:pm

ജപ്പാനിൽ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം : നീറ്റ ജലാറ്റിൻ കമ്പനി കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തും : ജപ്പാൻ- കൊറിയ സന്ദർശനം വിജയകരമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ

princy
ജപ്പാനിൽ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം : നീറ്റ ജലാറ്റിൻ കമ്പനി കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തും :  ജപ്പാൻ- കൊറിയ സന്ദർശനം വിജയകരമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ജപ്പാൻ- കൊറിയ സന്ദർശനം വിജയകരമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  കേരളത്തിന്റെ  വിവിധ മേഖലകളിലെ വികസനത്തിന് സന്ദർശനം ഗുണം ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശ സന്ദർശനം നടത്തിയപ്പോഴൊക്കെ അത് ഗുണം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യാത്രയെ കുറിച്ചുയർന്ന   വിമർശനങ്ങൾക്ക് ഇപ്പോൾ മറുപടി പറയാനില്ലെന്നും വിദേശ സന്ദര്‍ശനം നടത്തിയത് കേരളത്തിലെ യുവജനങ്ങളെ മുന്നിൽ കണ്ടാണെന്നും ജപ്പാനിലെ വ്യവസായികൾക്ക് കേരളത്തെക്കുറിച്ച് നല്ല മതിപ്പാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.   

ജപ്പാനിൽ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാൻ സന്ദര്‍ശനത്തിലൂടെ സാധിച്ചു. നീറ്റ ജലാറ്റിൻ കന്പനി കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തും,  തോഷിബ കമ്പനിയുമായി ഉടൻ കരാർ ഒപ്പിടും. ടൊയോട്ട കമ്പനിയുമായും കരാറിൽ എത്തുമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വിശദികരിച്ചു.   

English summary
Chief Minister Pinarayi Vijayan about Japan and Korea visit
topbanner

More News from this section

Subscribe by Email