Friday May 29th, 2020 - 6:55:am

പ്രായപൂര്‍ത്തിയാവാത്ത മകന് ടുവീലര്‍ നല്‍കിയ മാതാവിനെതിരേ കേസ്

Anusha Aroli
പ്രായപൂര്‍ത്തിയാവാത്ത മകന് ടുവീലര്‍ നല്‍കിയ മാതാവിനെതിരേ കേസ്

തൃശൂര്‍: കോവിഡ് 19 വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയാവാത്ത മകനു ടുവീലര്‍ കൊടുത്തുവിട്ട മാതാവിനെതിരേ പോലിസ് കേസെടുത്തു. കൂട്ടാല കൂരത്ത് വീട്ടില്‍ സുരേന്ദ്രന്റെ ഭാര്യ പ്രസന്നകുമാരി (45) ക്കെതിരേയാണ് കേസെടുത്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുളയം കൂട്ടാല പബ്‌ളിക് റോഡില്‍ കൂട്ടാല മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ടു വീലര്‍ ഓടിച്ചുവന്ന 17 കാരനെ പിടികൂടിയിരുന്നു. പോലിസ് ചോദ്യം ചെയ്യലില്‍ അമ്മയുടെ ഉടമസ്ഥതയിലുള്ള വണ്ടിയാണെന്നും തറവാട്ടു വീട്ടില്‍ ചക്ക വാങ്ങാന്‍ അമ്മ പറഞ്ഞു വിട്ടതാണെന്നും വിദ്യാര്‍ഥി പോലീസിനോട് പറഞ്ഞു.

തുടര്‍ന്ന് പോലിസ് ഫോണില്‍ വിദ്യാര്‍ഥിയുടെ അമ്മയുമായി കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അവന്‍ നന്നായി വണ്ടി ഓടിക്കുമെന്നും ഇടയ്ക്കിടയ്ക്ക് വണ്ടി കൊടുത്തു വിടാറുണ്ടെന്നുമായിരുന്നു അമ്മയുടെ മറുപടി. തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും അമ്മയ്‌ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പിലെ പുതിയ ഭേദഗതി നിയമപ്രകാരം കേസെടുക്കുകയുമായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടു വര്‍ഷം തടവും 25,000 രൂപ പിഴയും ഈടാക്കാവുന്നതാണ് പുതിയ ഭേദഗതി പ്രകാരമുള്ള വകുപ്പ്.

English summary
Case against mother for minor son two wheeler riding
topbanner

More News from this section

Subscribe by Email