Monday August 10th, 2020 - 1:39:pm

കണ്ണൂർ കോസ്റ്റ് ഗാർഡ് അക്കാദമിക്കായി സി.പി.എം പ്രധാനമന്ത്രിക്ക് നിവേദനം നൽകും

princy
കണ്ണൂർ  കോസ്റ്റ് ഗാർഡ് അക്കാദമിക്കായി സി.പി.എം പ്രധാനമന്ത്രിക്ക് നിവേദനം നൽകും

കണ്ണൂർ:നിര്‍ദ്ദിഷ്ഠ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് അക്കാദമി അഴീക്കലില്‍ നിന്നും മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിൽ സി.പിഎംജില്ലാസെക്രട്ടറി എം വി ജയരാജന്‍ പ്രതിഷേധിച്ചു.കേരളത്തോട് കാട്ടുന്ന കേന്ദ്ര അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇത്. 2009-ല്‍ കോസ്റ്റ്ഗാര്‍ഡ് അക്കാദമി പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് 164 ഏക്കര്‍ ഭൂമി സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറിയത്. 2011-ല്‍ തന്നെ അന്നത്തെ കേന്ദ്രപ്രതിരോധമന്ത്രി തറക്കല്ലിടുകയും ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിനകം 65.56 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ചിലവഴിച്ചിട്ടുണ്ട്. ഏഴിമല നേവല്‍ അക്കാദമി സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്നും ഏറെ ദൂരെയല്ലാത്ത സ്ഥലമായത് കൊണ്ട് തന്നെ കേന്ദ്രവിദഗ്ദസംഘത്തിന്‍റെ പരിശോധനയില്‍ സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയതാണ്. 2018-ല്‍ ദേഭഗതി ചെയ്ത തീരദേശ നിയന്ത്രണ ചട്ടമനുസരിച്ച് രാജ്യരക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതുമാണ്.

കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് അതോറിറ്റി പാരിസ്ഥിതിക അനുമതി നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ടും നിവേദനത്തിലുടെയും പ്രധാനമന്ത്രിയടക്കമുള്ളവരുമായി ഈ പദ്ധതി കേരളത്തില്‍ നിന്നും മാറ്റാനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടതാണ്. എന്നിട്ടും അതൊന്നും പരിഗണിക്കാതെ മലയാളി കൂടിയായ കേന്ദ്രമന്ത്രിയുടെ നിഷേധ നിലപാടിന് യാതൊരു ന്യായികരണവുമില്ല.

വടക്കന്‍ കേരളത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് കോസ്റ്റ്ഗാര്‍ഡ് അക്കാദമി. അത് നിഷേധിക്കുന്നതിനെതിരെ വികസനതല്‍പരരായ മുഴുവന്‍ ജനങ്ങളുടെയും സംഘടനകളുടെയും പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.

English summary
CPM will be given petition to the Prime Minister for the Kannur Coast Guard Academy
topbanner

More News from this section

Subscribe by Email