Monday March 30th, 2020 - 5:54:pm
topbanner

പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് എന്‍ഐഎക്കു വിട്ടത് പ്രതിഷേധാർഹം : സിപിഎം

Anusha unni
പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് എന്‍ഐഎക്കു വിട്ടത് പ്രതിഷേധാർഹം : സിപിഎം

കോഴിക്കോട് : പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാന പോലീസിന്റെ അന്വേഷണം നടത്തുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ കേസ് എന്‍ഐഎക്കു വിട്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദിവസങ്ങള്‍ക്ക് മുമ്പാണു കോഴിക്കോട് യുഎപിഎ കേസ് എന്‍ഐഎ ഏറ്റെടുത്തത്. കേസില്‍ ഉടന്‍ വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് എന്‍ഐഎ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേസ് കൈമാറിയ സാഹചര്യത്തില്‍ എന്‍ഐഎ കൊച്ചി യൂണിറ്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോടെത്തി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരില്‍നിന്നു മറ്റും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പോലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ അലന്‍ മുഹമ്മദ്, താഹ ഫസല്‍ എന്നിവരുടെ വീടുകളില്‍ നിന്ന് നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ഇവയുള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിച്ച ശേഷം എന്‍ഐഎ അന്വേഷണം ആരംഭിക്കും. അതേസമയം അറസ്റ്റിലായ യുവാക്കളുടെ കുടുംബം ജാമ്യഹര്‍ജിക്കായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഏറ്റെടുത്ത സാഹചര്യത്തില്‍ എന്‍ഐഎ കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണു വിവരം.

സംസ്ഥാനത്തിനകത്ത് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും സജീവമാണെന്നും യുവാക്കള്‍ക്കും മുഖ്യാധാര രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ക്കും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎക്കു വിട്ടത്.

Read more topics: UAPA, kozhikode maoist, cpm
English summary
CPM against Pantherankavu Maoist case sent to NIA
topbanner

More News from this section

Subscribe by Email