Thursday December 12th, 2019 - 5:56:am
topbanner

വീട്ടമ്മയുടെ ആത്മഹത്യയില്‍ വയനാട് ജില്ലാ സെക്രട്ടറിക്കെതിരായ പരാതി; പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത ഗൂഡാലോചനയെന്ന് സി.പി.എം

JB
 വീട്ടമ്മയുടെ ആത്മഹത്യയില്‍ വയനാട് ജില്ലാ സെക്രട്ടറിക്കെതിരായ പരാതി; പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിത ഗൂഡാലോചനയെന്ന് സി.പി.എം

യുവതിയുടെ ദുരൂഹമരണത്തില്‍ സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരായ പരാതി പാര്‍ട്ടിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ആസൂത്രിത ഗൂഡാലോചനയെന്ന് ജില്ലാ കമ്മറ്റി. ജില്ലാ സെക്രട്ടറിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന് കല്‍പ്പറ്റ എം.എല്‍ എ യും സി.പി.എം സംസ്ഥാന കമ്മറ്റിയംഗവുമായ സി.കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇത്യാദ്യമായാണ് ഈ വിഷയത്തില്‍ പരസ്യ വിശദീകരണവുമായി സി.പി.എം രംഗത്ത് വന്നത്. ജില്ലാ സെക്രട്ടറി പി ഗഗാറിനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജില്ലാ സെക്രട്ടറിക്കെതിരെ വൈത്തിരി സ്വദേശിയായ യുവാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയില്‍ തന്നെ ആക്ഷേപങ്ങള്‍ ഉരുന്നതിനിടയിലാണ് ജില്ലാ നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയത്.സി പി.എം നെ രാഷ്ട്രീയമായി കരിവാരി തേക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് ഇത്തരം ആരോപണമെന്ന് കല്‍പ്പറ്റ എം.എല്‍ എ യും സി.പി.എം സംസ്ഥാന കമ്മറ്റി അംഗവുമായ സി.കെ.ശശീന്ദ്രന്‍ പറഞ്ഞു.

തന്നെ അന്യായമായി വിചാരണ ചെയ്യുകയാണ് ഒരു സംഘം മാധ്യമങ്ങള്‍. ഏത് അന്യേഷണത്തെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ ജീവിതം സുതാര്യമാണ് എന്ന് ആരോപണ വിധേയനായ ജില്ലാ സെക്രട്ടറി പി ഗഗാറിനും വ്യക്തമാക്കി.

പരാതി നല്‍കിയ യുവാവിന് മര്‍ദ്ദനമേറ്റതിനു പിന്നാലെ യുഡിഎഫ് ജില്ലാ കമ്മറ്റി ഈ വിഷയത്തില്‍ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി സി.പി.എം ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.

English summary
CPM AGANIST WAYANDU DISTRICT SECRUTERY ALLEGATION
topbanner

More News from this section

Subscribe by Email