Tuesday July 14th, 2020 - 9:56:am

പെരിയ ഇരട്ട കൊലപാതകം : നേതാക്കളെ പ്രതിചേർത്തത‌് നിയമപരമായി നേരിടും : സിപിഐ എം

princy
പെരിയ ഇരട്ട കൊലപാതകം : നേതാക്കളെ പ്രതിചേർത്തത‌് നിയമപരമായി നേരിടും : സിപിഐ എം

കാസർകോട‌്:പെരിയ കല്യോട്ട‌് കൊലപാതകക്കേസിൽ സിപിഐ എം ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ‌്ഠനെയും പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ‌്ണനെയും പ്രതി ചേർത്തതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ‌്ണൻ പറഞ്ഞു. ജനങ്ങൾക്കിടയിൽ വലിയ അംഗീകാരമുള്ള ഇരുവരും സുതാര്യമായ ജീവിതത്തിനുടമകളാണ‌്. സംഭവത്തിൽ പാർടിക്കോ നേതാക്കൾക്കോ യാതൊരു ബന്ധവുമില്ലെന്ന‌് നേരത്തെ വ്യക്തമാക്കിയതാണ‌്. സംഭവത്തിന‌് കാരണം പ്രാദേശികപ്രശ‌്നങ്ങളും വ്യക്തിവിരോധവുമാണെന്ന‌് ജയിലിലുള്ള പ്രതികൾ വ്യക്തമാക്കിയതായി അന്വേഷണ സംഘം ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട‌്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗൂഢലോചനയിലോ മറ്റൊ സിപിഐ എം നേതാക്കൾക്ക‌് പങ്കില്ലെന്ന‌് പ്രതികൾ തന്നെ വെളിവാക്കിയതായി റിപ്പോർട്ടിലുണ്ടെന്ന‌് മാധ്യമങ്ങളിൽ വന്നിട്ടുള്ളതാണ‌്. സംഭവത്തിൽ സിപിഐ എം സ്വീകരിച്ച സമീപനം മാതൃകാപരമാണ‌്. പാർടി അപലപിക്കുകയും നേരിട്ട‌് പങ്കുണ്ടെന്ന‌് പൊലീസ‌് അന്വേഷണത്തിൽ തെളിഞ്ഞ ലോക്കൽ കമ്മിറ്റിയംഗത്തെ പുറത്താക്കുകയും ചെയ‌്തതാണ‌്. എന്നാൽ , സംഭവത്തിന്റെ മറവിൽ സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്താനും കള്ളപ്രചാരണം നടത്താനും യുഡിഎഫും പ്രതിലോമശക്തികളും ശ്രമിക്കുകയായിരുന്നു. കല്യോട്ട‌് പാർടി ഓഫീസും നിരവധി വീടുകളും വാഹനങ്ങളും തകർത്തു. അനുഭാവികളുടെ കാർഷിക വിളകൾ പൂർണമായി നശിപ്പിച്ചു. പാർടിയെ ഒറ്റപ്പെടുത്താൻ എല്ലാ ആയുധങ്ങളും ഉപയോഗിച്ച‌് അക്രമിച്ചപ്പോഴും പകച്ചു നിന്നില്ല.

ഈ സമയത്തും പാർടിയുടെ ഭാഗത്ത‌് നിന്ന‌് പ്രകോപനമുണ്ടായില്ല. എന്നാൽ, പിന്നീടും കോൺഗ്രസ‌് ക്രിമിനലുകൾ കല്യോട്ടും പരിസരത്തും അഴിഞ്ഞാടുകയാണ‌്. ഒരു വിഭാഗം മാധ്യമങ്ങളുടെയും യുഡിഎഫിന്റെയും പ്രചരണസമ്മർദങ്ങൾക്ക‌് അടിപ്പെട്ടാണ‌് കേരളത്തിൽ മറ്റു പലയിടത്തും മുമ്പുണ്ടായതുപോലെ പാർടി നേതാക്കളെ കേസിൽ ഉൾപ്പെടുത്തിയത‌്. ഇത്തരം ഹീനശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുക്കും. ഒപ്പം കേസിനെ നിയമപരമായി നേരിടും. വലതുപക്ഷ രാഷ‌്ട്രീയത്തെയും വർഗീയതയെയും ജനവിരുദ്ധ നയങ്ങളെയും എക്കാലത്തും ജനങ്ങളെ അണിനിരത്തി നേരിടുന്ന പാർടിയെ സമൂഹത്തിൽ ഒറ്റപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട‌്. ഇതിന്റെ ഭാഗമായാണ‌് ഇത്തരം കേസുകളും അപവാദ കഥകളും വരുന്നത‌്. സിപിഐ എമ്മിന്റെ പ്രാണവായു ജനങ്ങളാണ‌്. എല്ലാത്തിനെയും നേരിടാനുള്ള കരുത്ത‌് പാർടിക്കുണ്ടെന്നും എം വി ബാലകൃഷ‌്ണൻ പറഞ്ഞു.

Read more topics: CPIM, leaders, Pearia, murder case
English summary
CPI (M) about arrested their leaders Pearia double murder case
topbanner

More News from this section

Subscribe by Email