Saturday January 18th, 2020 - 3:13:pm
topbanner

കളക്ടർ പ്രശാന്ത് നായര്‍ക്ക് അപൂര്‍വ്വരോഗം...

RA
കളക്ടർ പ്രശാന്ത് നായര്‍ക്ക് അപൂര്‍വ്വരോഗം...

കൊച്ചി: കളക്ടര്‍ പ്രശാന്ത് നായര്‍ അപൂര്‍വ്വരോഗത്തിന് ചികിത്സയില്‍ കഴിയുന്നു. . നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ കളക്റ്ററാണ് പ്രശാന്ത് നായര്‍. 'കളക്റ്റര്‍ ബ്രോ' എന്ന അപരനാമത്തിലാണ് പ്രശാന്ത് നായര്‍ അറിയപ്പെടുന്നത്.രോ​ഗത്തിന്റെ കാര്യം സോഷ്യൽമീഡിയിയിലൂടെ പ്രശാന്ത് തന്നെയാണ് പുറത്തു വിട്ടത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചിത്രവും രോഗ വിവരവും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രശാന്ത് നായര്‍ പുറത്തുവിട്ടത് അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ് എന്ന രോഗമാണ് പ്രശാന്ത് നായരെ ബാധിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച്‌ സെന്ററിലാണ് പ്രശാന്ത് നായര്‍ ചികിത്സയില്‍ കഴിയുന്നത്. എന്നാല്‍ രോഗം ഗുരുതരമല്ലെന്ന് പ്രശാന്ത് നായര്‍ വ്യക്തമാക്കി. ആശങ്കപ്പെടാനുള്ള സാഹചര്യം നിലവിലില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട് ജില്ലാ കളക്റ്ററായിരുന്നു പ്രശാന്ത് നായര്‍.

Read more topics: COLLECTOR, PRASANTH, SICK REPORT
English summary
COLLECTOR PRASANTH SICK REPORT
topbanner

More News from this section

Subscribe by Email