Wednesday February 26th, 2020 - 2:58:pm
topbanner

പുതുതലമുറയ്ക്കുള്ള പാഠപുസ്തകമാണ് കെ.മാധവന്റെ ജീവിതം: മുഖ്യമന്ത്രി

Anusha Aroli
പുതുതലമുറയ്ക്കുള്ള പാഠപുസ്തകമാണ് കെ.മാധവന്റെ ജീവിതം: മുഖ്യമന്ത്രി

കാസർഗോഡ് : പുതുതലമുറക്കുള്ള പാഠപുസ്തകമാണ് സ്വാതന്ത്ര്യ സമര സേനാനിയായ കെ.മാധവന്റെ ജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെമ്മട്ടംവയലില്‍ ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിസ്വാര്‍ത്ഥവും സമര്‍പ്പിതവുമായ ജീവിതത്തിന്റെ ഉടമ കൂടിയാണ് കെ.മാധവന്‍. ആധുനിക കേരളത്തിന്റെ ചരിത്രത്തിനൊപ്പമാണ് കെ.മാധവന്റെ ജീവിതവും വളര്‍ന്നത്. അതിനാല്‍ അത് പുതുതലമുറക്ക് വെളിച്ചം പകരാന്‍ സഹായകരമാണ്.

കെ. മാധവന്‍ പുരസ്‌കാരം സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് മുഖ്യമന്ത്രി സമര്‍പ്പിച്ചു. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. അറ്റോര്‍ണി ജനറലും കെ മാധവന്റെ മരുമകനുമായ കെ കെ വേണുഗോപാലിന്റെ ആശംസാ സന്ദേശം അഡ്വ.സി.കെ ശ്രീധരന്‍ വായിച്ചു കേള്‍പ്പിച്ചു.

രാജ്യസഭാ അംഗം ബിനോയ് വിശ്വം കെ.മാധവന്‍ അനുസ്മരണം നടത്തി. സ്മരണിക പ്രകാശനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരന് നല്‍കി നിര്‍വ്വഹിച്ചു. സത്യാഗ്രഹ സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ ഉപഹാരം നല്‍കി. ഡോ.സി.ബാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

എം.കുഞ്ഞമ്പു പൊതുവാള്‍ പ്രശംസാ പത്രവായന നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍, കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ എം.ബാലകൃഷ്ണന്‍ ,മുന്‍ എം.പി പി.കരുണാകരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഹക്കീം കുന്നില്‍, അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവര്‍ സംസാരിച്ചു. കെ.മാധവന്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ.സി.കെ ശ്രീധരന്‍ സ്വാഗതവും ട്രഷറര്‍ എ.വി.രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

English summary
CM Pinarai vijayan about k madhavan
topbanner

More News from this section

Subscribe by Email