Friday August 7th, 2020 - 1:27:am

മന്ത്രിസഭാ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി

rajani v
മന്ത്രിസഭാ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിസഭാ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചയിലെ വിവരങ്ങള്‍ പുറത്തായതിനാലാണ് മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മന്ത്രിസഭാ യോഗത്തിലെ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശമാണ് മുഖ്യമന്ത്രി നല്‍കിയത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സോളാര്‍ തുടരന്വേഷണവുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായമുയര്‍ന്നിരുന്നു. ഇത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതാണ് മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടാക്കിയത്.

മന്ത്രിസഭയിലെ വിവരങ്ങള്‍ പുറത്തു പോകുന്നത് ശരിയായ രീതിയല്ല. സര്‍ക്കാര്‍ നടപടികള്‍ക്ക് ഇത് തടസം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുന്നതിന് പോലും പല മന്ത്രിമാരും കൂട്ടാക്കിയില്ല.

 

Read more topics: CABINET, DECESSION, CHIEF MINISTER
English summary
CABINET DECESSION CHIEF MINISTER
topbanner

More News from this section

Subscribe by Email