Saturday January 25th, 2020 - 7:23:am
topbanner

ഇരുമുടിക്കെട്ടുമായി ശബരിമലയിൽ ദര്‍ശനം നടത്തി ബിനോയ് കോടിയേരി

NewsDesk
ഇരുമുടിക്കെട്ടുമായി ശബരിമലയിൽ ദര്‍ശനം നടത്തി ബിനോയ് കോടിയേരി

പത്തനംതിട്ട: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ശബരിമലയിൽ ദർശനം നടത്തി. ഇരുമുടിക്കെട്ടുമായി ഇന്ന് വൈകീട്ടോടെ മകനൊപ്പമെത്തിയാണ് ബിനോയ് കോടിയേരി ശബരിമലയിൽ ദർശനം നടത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു. ഉച്ചയോടെ ശബരിമലയിലെത്തിയ ബിനോയ് ഗസ്റ്റ് ഹൗസിലായിരുന്നു വൈകീട്ട് വരെ. ബിനോയ്‌ക്കൊപ്പം എട്ട് പേരടങ്ങിയ സംഘവുമുണ്ടായിരുന്നു. ശബരിമല അയ്യപ്പനെ തൊഴുത് മേല്‍ശാന്തിയുടെ കൈയില്‍ നിന്ന് പ്രസാദം സ്വീകരിച്ചാണ് സംഘം മടങ്ങിയത്.

ബിഹാർ സ്വദേശി നൽകിയ പീഡനക്കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരി നിലവിൽ ജാമ്യത്തിലാണ്. എല്ലാ തിങ്കളാഴ്ചയും മുംബൈ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

English summary
Binoy kodiyeri visited sabarimala sannidhanam
topbanner

More News from this section

Subscribe by Email