Friday July 10th, 2020 - 6:19:am

മദ്യപിച്ച് വാഹനമോടിക്കല്‍; കല്ലട ബസ് ഡ്രൈവര്‍ അറസ്റ്റില്‍

JB
മദ്യപിച്ച് വാഹനമോടിക്കല്‍; കല്ലട ബസ് ഡ്രൈവര്‍ അറസ്റ്റില്‍

തിരുവന്തപുരം: മദ്യപിച്ച് വാഹനമോടിച്ച കല്ലട ബസ്സിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് നിന്ന് ബംഗളരൂവിലേക്ക് പോയ കല്ലട ബസ്സിന്റെ ഡ്രൈവറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടത്ത് വെച്ച് ബസ്സ് ഒരു കാറില്‍ ഇടിച്ചു. ഇതേ തുടര്‍ന്ന് ഡ്രൈവറും കാര്‍ യാത്രക്കാരും തമ്മില്‍ ബഹളമായി. തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടെത്തിയത്. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. യാത്രക്കാരനായ കാസര്‍കോട് കുഡ്‌ലു സ്വദേശി മുനവറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നവംബര്‍ 27ാം തിയ്യതിയായിരുന്നു സംഭവം. പുലര്‍ച്ചെ ബസ് മലപ്പുറം കോട്ടയ്ക്കലില്‍ എത്തിയപ്പോഴായിരുന്നു പീഡനശ്രമം. സോഷ്യല്‍ മീഡിയയില്‍ യുവതി നല്‍കിയ വിഡിയോയിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഉറക്കത്തിലായിരുന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. ഉറക്കത്തിലായിരുന്നതിനാല്‍ പെട്ടന്ന് എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലായില്ല. എന്നാല്‍, പിന്നീട് ഇയാളെ കയ്യോടെ പിടികൂടി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു.

English summary
BUS DRIVER ARRESTED FOR ALCOHOL DRIVE
topbanner

More News from this section

Subscribe by Email