Wednesday November 20th, 2019 - 1:10:pm
topbanner

ബിഎസ്‌എന്‍എല്‍ തൊഴിലാളിയുടെ ആത്മഹത്യ ; മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു

Anusha unnikrishnan
ബിഎസ്‌എന്‍എല്‍ തൊഴിലാളിയുടെ ആത്മഹത്യ ; മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു

മലപ്പുറം: ബിഎസ്‌എന്‍എല്‍ കരാര്‍ തൊഴിലാളി രാമകൃഷ്ണൻ ഓഫീസിനകത്ത് ആത്മഹത്യചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബിഎസ്‌എന്‍എല്‍ ജനറല്‍ മാനേജര്‍ക്കും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും നോട്ടീസയച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമീഷന്‍ ജുഡീഷല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടു.

പത്ത് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്നുള്ള മനോവിഷമമാണ് രാമകൃഷ്ണനെ ആത്മഹത്യയിലേക്ക് നയിച്ചത്. ഇയാൾ ഭിന്നശേഷിക്കാരനാണ്. പുറത്തുവരുന്ന വസ്തുതകള്‍ ശരിയാണെങ്കില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും അന്വേഷണ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാനും കമീഷന്‍ ഉത്തരവില്‍ പറയുന്നു.

Read more topics: bsnl, suicide, malappuram
English summary
BSNL worker's suicide The Human Rights Commission voluntarily sued
topbanner

More News from this section

Subscribe by Email