Monday April 12th, 2021 - 9:26:am

വധഭീഷണിക്ക് പിന്നില്‍ ആര്‍എസ്എസ് തന്നെയെന്ന് സിന്ധുസൂര്യകുമാര്‍

NewsDesk
വധഭീഷണിക്ക് പിന്നില്‍ ആര്‍എസ്എസ് തന്നെയെന്ന് സിന്ധുസൂര്യകുമാര്‍

തിരുവനന്തപുരം: ഫോണിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും വധഭീഷണി നേരിട്ടതിനാല്‍ ഇന്നലെയാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധുസൂര്യകുമാര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് ഭീഷണിപ്പെടുത്തിയവരുടെ ഫോണ്‍ നമ്പറുകള്‍ അടക്കം പരാതി നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ദുര്‍ഗാ ദേവിയെ സിന്ധു അപമാനിച്ചു എന്നതരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചില ഗ്രൂപ്പുകള്‍ നടത്തിയ പ്രചരണമാണ് ഇത്തരം സംഭവങ്ങളില്‍ കൊണ്ട് എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അതിനിടയില്‍ ഏഷ്യാനെറ്റ് ന്യൂസ് സൈറ്റില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലൂടെ സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി സിന്ധു സൂര്യകുമാര്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അന്ന് ചര്‍ച്ചയില്‍ സംഭവിച്ചത് എന്താണ് എന്നത് സംബന്ധിച്ച് സിന്ധു സൂര്യകുമാര്‍ പറയുന്നത് ഇങ്ങനെ, 'ജെ.എന്‍.യുവില്‍ മഹിഷാസുര ദിനം ആചരിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി സ്മൃതി ഇറാനി ഒരു ലഘുലേഖ പാര്‍ലമെന്റില്‍ കൊണ്ടുവന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച, ചര്‍ച്ചക്കിടെ, ബി.ജെ.പി നേതാവ് വിവി രാജേഷ്, ദുര്‍ഗാ ദേവി സെക്‌സ് വര്‍ക്കറാണെന്ന് ലഘുലേഖയില്‍ ഉണ്ടെന്നും അത് പ്രചരിപ്പിച്ചു എന്നുമുള്ള സ്മൃതി ഇറാനിയുടെ പരാമര്‍ശം പല വട്ടം ആവര്‍ത്തിച്ചു.

എന്നാല്‍, ഒരു തവണ പോലും ആ പരാമര്‍ശം ഞാന്‍ ഉദ്ധരിച്ചിട്ടില്ലെന്ന് സിന്ധു പറയുന്നു. രാജ്യദ്രോഹ കുറ്റത്തിനുള്ള തെളിവായി ഇത് എങ്ങിനെയാണ് സ്മൃതി ഇറാനി പാര്‍ലമെന്റില്‍ കൊണ്ടു വരുന്നത് എന്നതായിരുന്നു. ഇത് രാജ്യദ്രോഹത്തിന്റെ പരിധിയില്‍ എങ്ങനെ വരുമെന്ന് നിങ്ങള്‍ വിശദീകരിക്കണം എന്നായിരുന്നു താന്‍ ആവശ്യപ്പെട്ടത്. മതനിന്ദ എന്ന പേരില്‍ വേണമെങ്കില്‍ വരാവുന്ന ഒരു കാര്യം എങ്ങനെ രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുന്നുവെന്ന് മനസിലായില്ല, മാത്രമല്ല, യു.പി, ബിഹാര്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗക്കാര്‍ മഹിഷാസുര ജയന്തി ആഘോഷിക്കുന്നത് സാധാരണമാണ്. ഇതവരുടെ വിശ്വാസമാണ് എന്നുണ്ടെങ്കില്‍, അതവര്‍ ആചരിക്കുന്നതില്‍ നമുക്ക് എങ്ങനെ കുറ്റം പറയാന്‍ പറ്റും, ഇപ്പുറത്ത് ദുര്‍ഗാഷ്ടമിയും ദുര്‍ഗ ജയന്തിയും ആഘോഷിക്കാന്‍ വിശ്വാസികള്‍ക്ക് തടസ്സമില്ലല്ലോ ഇതായിരുന്നു തന്റെ ചോദ്യം, ഈ പൊയന്റിലായിരുന്ന ചര്‍ച്ച, ദുര്‍ഗാ ദേവി സെക്‌സ് വര്‍ക്കറാണ് എന്ന് പറയുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ് എന്നും ഞാന്‍ പറഞ്ഞിട്ടില്ല. നിങ്ങള്‍ ആ വീഡിയോ കണ്ടു നോക്കൂ. ആര്‍ക്കുമത് മനസ്സിലാവുമെന്നും സിന്ധു സൂര്യകുമാര്‍ പറയുന്നു.

സിന്ധു തുടരന്നു, ചര്‍ച്ച കഴിഞ്ഞ് എട്ടര മണി മുതല്‍ എനിക്ക് ഫോണ്‍കോളുകള്‍ വരാന്‍ തുടങ്ങി. ദുര്‍ഗാ ദേവിയെ കുറിച്ച് ഞാന്‍ മോശമായ പരാമര്‍ശം നടത്തി എന്നു പറഞ്ഞായിരുന്നു കോളുകള്‍. എനിക്കാദ്യം ഒന്നും മനസ്സിലായില്ല. കുറച്ചു വിളികളാണ് അന്നേരം ഉണ്ടായത്. പിന്നെ ഞാന്‍ കോളുകള്‍ അറ്റന്റ് ചെയ്തില്ല. രാവിലെയായപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച വിവി രാജേഷ് എന്നെ ഇങ്ങോട്ട് വിളിച്ചു, സിന്ധുവിനെതിരെ ഇങ്ങനെ ഒരു പ്രചാരണം നടക്കുന്നുണ്ട് എന്ന് വി.വി രാജേഷ് പറഞ്ഞു. ഞാന്‍ ദുര്‍ഗാ ദേവിയെ അപമാനിച്ചു എന്നു പറഞ്ഞ് വാട്ട്‌സാപ്പില്‍ എന്റെ ഫോണ്‍ നമ്പര്‍ വെച്ച് പ്രചാരണം നടക്കുന്നുണ്ടെന്നും രാജേഷ് പറഞ്ഞു. അക്കാര്യം പറഞ്ഞ് ഒരു പാടുപേര്‍ തന്നെ വിളിച്ചതായും അവരോടൊക്കെ, സിന്ധു അങ്ങനെ പറഞ്ഞിട്ടില്ല, ചര്‍ച്ചയില്‍ ആ പരാമര്‍ശം നടത്തിയത് താനാണ് എന്ന് മറുപടി നല്‍കിയതായും വിവി രാജേഷ് പറഞ്ഞു. അക്കാര്യം പറഞ്ഞിട്ടും, സിന്ധുവിന് എതിരെ വ്യാപകമായ പ്രചാരണം നടക്കുന്നതായും വിവി രാജേഷ് പറഞ്ഞു.

വി.വിരാജേഷ് വിളിച്ചത് രാവിലെയാണ്. അതിനു ശേഷവും ഒരു മിനിറ്റ് ഇടതടവില്ലാതെ ആളുകള്‍ എന്റെ ഫോണില്‍ വിളിച്ചു കൊണ്ടിരിക്കുന്നു. ആദ്യമൊക്കെ ഞാന്‍ ഫോണ്‍ അറ്റന്റ് ചെയ്തു. അതൊക്കെ തെറി വിളികളും തെമ്മാടിത്തരവും എന്നെ മോശമായിചിത്രീകരിക്കുന്ന കമന്റുകളുമായിരുന്നു.

രസകരമായ കാര്യം, തെറിവിളിക്കുന്ന ഈ ആളുകള്‍ക്കൊന്നും എന്താണ് സംഭവം എന്നൊരു പിടിയുമില്ല എന്നതാണ്. ഞാന്‍ എന്ത് പറഞ്ഞു, എവിടെ പറഞ്ഞു എന്നൊന്നും ഒരു പിടിയുമില്ല. ആകെ അവര്‍ പറയുന്നത് ഒരു കാര്യമാണ്, 'ഞങ്ങള്‍ക്കൊരു മെസേജ് കിട്ടി, നിങ്ങളെ വിളിക്കൂ എന്ന മെസേജ്.'.

ന്യൂസ് അവറെന്നോ ചര്‍ച്ച എന്നോ എന്നൊന്നും അറിയാതെയാണ് തെറിവിളി. എന്നിട്ട് ചോദിക്കുന്നു, നിങ്ങള്‍ ഫേസ്ബുക്കില്‍ ദുര്‍ഗാ ദേവിക്കെതിരെ പോസ്റ്റിട്ടിട്ടില്ലേ? നിങ്ങള്‍ ദുര്‍ഗാ ദേവിക്കെതിരെ വാട്ട്‌സാപ്പില്‍ മെസേജ് ഇട്ടിട്ടില്ലേ എന്നൊക്കെ. കാര്യം വ്യക്തമാണ്, ഒരു കാര്യവും അറിയാതെയാണ ഈ വിളികള്‍. ശനിയാഴ്ച രാത്രിയും തുടര്‍ച്ചയായി വിളികള്‍ വന്നു കൊണ്ടിരുന്നു. ഓഫീസിലെ ലാന്റ് ഫോണിലും വിളി വന്നു.

കൊല്ലും, നിങ്ങളെ ജീവിക്കാന്‍ സമ്മതിക്കില്ല, നിങ്ങള്‍ സമാധാനമായി ജീവിക്കില്ല, നിങ്ങളുടെ കുടുംബം തകര്‍ക്കും, എന്നൊക്കെ പറഞ്ഞായിരുന്നു ഭീഷണികള്‍. സ്ത്രീ എന്ന നിലയില്‍ ലൈംഗിക ചുവയുള്ള മോശം കമന്റുകളും പച്ചത്തെറികളും ഒക്കെ ഇതോടൊപ്പം വന്നു. ഇത് സഹിക്കാന്‍ പറ്റാതായപ്പോഴാണ് ഞാന്‍ ഞായറാഴ്ച പൊലീസിന് പരാതി കൊടുത്തത്. ഞാന്‍ അറ്റന്റ് ചെയ്ത കോളുകളും എന്നെ അബ്യൂസ് ചെയ്ത വളരെ മോശമായ നമ്പറുകളും പരാതിക്കൊപ്പം നല്‍കി. അറ്റന്‍ഡ് ചെയ്ത കോളുകളില്‍ കുറച്ചു നമ്പറുകള്‍ മാത്രം, ആരുടെയാക്കെയാണ് എന്താണ് എന്നൊന്നും എനിക്കറിയില്ല.

കഴിഞ്ഞ മൂന്ന് ദിവസമായി എന്റെ ഫോണില്‍ ഇടതടവില്ലാതെ കോളുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. ആയിരത്തി അഞ്ഞൂറിലേറെ കോളുകള്‍ ഇതിനകം വന്നു. ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നു. ഇത് കാണാത്ത ആളുകളാണ് ഇപ്പോഴും വിളിക്കുന്നത്. ഫേസ്ബുക്കിലെ ചില പ്രൊഫൈലുകളില്‍ ഞാനാ പോസ്റ്റുകള്‍ കണ്ടു. 'ദുര്‍ഗാ ദേവി സെക്‌സ് വര്‍ക്കറാണ് എന്നു പറഞ്ഞാല്‍, എന്താണ് കുഴപ്പം എന്ന് സിന്ധു സൂര്യ കുമാര്‍, സിന്ധു സൂര്യ കുമാര്‍ സെക്‌സ് വര്‍ക്കറാണ് എന്നു ഞാന്‍ പറയുന്നു, ഇതാണ അവരുടെ നമ്പര്‍. നിങ്ങള്‍ വിളിക്കൂ'. ഈ മെസേജാണ് പ്രചരിക്കുന്നത്. ബി.ജെ.പി, സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ എടുക്കുന്ന ഫേസ്ബുക്ക് പ്രൊഫൈലുകളില്‍നിന്നാണ് ഈ മെസേജുകള്‍ പോയത്. സമാനമായ പശചാത്തലമുള്ള വാട്ട്‌സ് ആപ്പ് നമ്പറുകളില്‍നിന്നും ഈ പ്രചാരണം നടക്കുന്നു.

പിന്നില്‍ ആരാണെന്നതിനും സിന്ധു വ്യക്തമായി ഉത്തരം നല്‍കുന്നു, ഈ ഭീഷണികള്‍ക്ക് എല്ലാം പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. കാരണം, അവരുടെ ഗ്രൂപ്പുകളില്‍, ഈ മെസേജുകള്‍ വ്യാപകമായി പ്രചരിക്കുന്നു. അത് ഒരു പാട് പേര്‍ എന്നെ വിളിച്ച് പറയുന്നുണ്ട്. അവരുടെ ആളുകളുടെ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്നാണ് ഇത് പ്രചരിക്കുന്നത്. ഗള്‍ഫിലും പുറത്തുമൊക്കെയായി അവരുടെ നെറ്റ്‌വര്‍ക്കുകളില്‍ ഈ മെസേജുകള്‍ പ്രചരിക്കുന്നുണ്ട്. ഇതൊരു സ്വാഭാവിക പ്രതികരണം ആണെന്ന് കരുതാനാവില്ല. കൃത്യമായി ആസൂത്രണം ചെയ്ത്, ആര്‍.എസ്.എസ് ക്യാമ്പില്‍നിന്നാണ് ഇത് നടക്കുന്നത് എന്ന് ഞാന്‍ വിചാരിക്കുന്നു. സ്തീകളോടൊക്കെ ഇത്ര മോശമായി പെരുമാറാന്‍ പറയുന്നതാണ് ആര്‍എസ്.എസിന്റെ സംസ്‌കാരമെന്ന് വിശ്വസിക്കേണ്ടി വരുന്നു. അങ്ങനെ വിശ്വസിക്കണമെന്ന് എനിക്ക് താല്‍പ്പര്യമൊന്നുമില്ല. പക്ഷേ, എന്റെ അനുഭവത്തില്‍നിന്ന് അങ്ങനെ വിശ്വസിക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. അതല്ലെങ്കില്‍, അവരിത് നിഷേധിക്കണം.

ശനിയാഴ്ച രാത്രി തന്നെ ഞാന്‍ വിവി രാജേഷിനെ തിരിച്ചു വിളിച്ചു. ഞാന്‍ പറഞ്ഞു, ഇതാണ് സ്ഥതി, എനിക്ക് ഫോണ്‍ കോളുകള്‍ കൊണ്ട് ഇരിക്കപ്പൊറുതിയില്ല. ഞാന്‍ കംപ്ലെയിന്റ് കൊടുക്കാന്‍ പോവുകയാണ് . ഇതുമായി ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ലെന്ന് വിവി രാജേഷ് എന്നോട് പറഞ്ഞു. 'ബി.ജെ.പി പ്രവര്‍ത്തകര്‍ ആരും അങ്ങനെ ചെയ്യില്ല, നിങ്ങള്‍ ധൈര്യമായി പരാതി കൊടുക്കൂ, പരാതി കൊടുത്താല്‍ ഏത് അന്വേഷണവുമായും സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്. നിങ്ങള്‍ അങ്ങനെ ചെയ്തിട്ടില്ല എന്ന് പൊലീസില്‍ പറയാന്‍ ഞാന്‍ തയ്യാറാണ്'. ഇതാണ് രാജേഷ് പറഞ്ഞത്. ഞാന്‍ ചോദിച്ചു, അങ്ങനെ എങ്കില്‍, നിങ്ങള്‍ എന്തു കൊണ്ട് അത് പാര്‍ട്ടി നിലപാടായി പരസ്യമായി പറയുന്നില്ല? എന്തുകൊണ്ട് സ്‌റ്റേറ്റ്‌മെന്റ് ഇറക്കുന്നില്ല? അപ്പോള്‍, അത് കുമ്മനം രാജശേഖരനോട് പറയാമെന്നായിരുന്നു രാജേഷിന്റെ മറുപടി.

ഇതുവരെ ബി.ജെ.പിയുടെ ഭാഗത്തുനിന്നും അങ്ങനെ ഒരു പ്രതികരണം ഉണ്ടായിട്ടില്ല. ഞാന്‍ പൊലീസിന് കൊടുത്ത കംപ്ലയിന്റിന്റെ കോപ്പികള്‍ കെ.പിസിസി പ്രസിഡന്റ്, സിപിഎം സംസ്ഥാന സെക്രട്ടറി, ബിജെ.പി പ്രസിഡന്റ്, ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി , ഡിജിപി എന്നിങ്ങനെ എല്ലാവര്‍ക്കും കൊടുത്തിട്ടുണ്ട്. എനിക്കറിയില്ല, എങ്കിലും ഞാന്‍ പ്രതീക്ഷിക്കുന്നു, കുമ്മനം രാജശേഖരന്‍ ഈ ചര്‍ച്ച മുഴുവന്‍ കണ്ടിട്ട് ഇതിന്റെ സത്യാവസ്ഥ ഇങ്ങനെയാണെന്നും സിന്ധുവിന് എതിരെ നടക്കുന്ന പ്രചാരണം തെറ്റാണ് എന്നും പറയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവ് എന്ന നിലയ്ക്ക് എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന ഒരാളാണ് എങ്കില്‍, അദ്ദേഹം അതു പറയുമെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു.

കടപ്പാട്: asianetnews.tv

 ചിന്താ ജെറോം മദ്യപാനി: വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു

കണ്ണൂര്‍; ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്തേക്ക് ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ ഇടുന്ന എസ്‌ഐ കുടുങ്ങി

പട്ടാളക്കാരനുമായി മോതിരംമാറി കല്യാണം ഉറപ്പിച്ചശേഷം പെണ്‍കുട്ടി കാമുകനൊപ്പം പോയി

ഓഫീസില്‍ വെച്ചുള്ള സെക്‌സ് വര്‍ധിച്ചു; നിരോധനം ഏര്‍പ്പെടുത്തി പ്രമുഖ കമ്പനി

Read more topics: sindhu suryakumar, Asianet
English summary
Asianet News, Chief Coordinating, Editor ,Sindhu Sooryakumar ,moderated,discussion, whether ,celebrating, Mahishashura Jayanthi, could be, considered an act of treason, ??????????? , ??????????, ??????????????????
topbanner

More News from this section

Subscribe by Email