Friday May 29th, 2020 - 5:06:am

ആറളം ഫാമിലെ തൊഴിലാളികൾക്ക് ഒരുമാസത്തെ വേതനം നൽകി

Anusha Aroli
ആറളം ഫാമിലെ തൊഴിലാളികൾക്ക് ഒരുമാസത്തെ വേതനം നൽകി

ഇരിട്ടി: ആറളം ഫാമിലെ തൊഴിലാളികൾക്കും ജീവനക്കാർക്കുമായി മുടങ്ങിക്കിടക്കുന്ന മൂന്ന് മാസത്തെ വേതന കുടിശ്ശികയിൽനിന്ന്‌ ഒരു മാസത്തെ വേതനം അനുവദിച്ചു. 460 തൊഴിലാളികൾക്കും 15 ജീവനക്കാർക്കുമാണ് വേതനം നൽകിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തൊഴിലാളികളിൽ 65 ശതമാനം ആളുകൾ ആദിവാസിസമൂഹത്തിൽ നിന്നുള്ള പട്ടിണിപ്പാവങ്ങളാണ്. ഇത് തൊഴിലാളികൾക്കും ജീവനക്കാർക്കും അല്പം ആശ്വാസമായി. ഫാമിന്റെ മുപ്പത് ടൺ കശുവണ്ടി കഴിഞ്ഞ ദിവസം കാപ്പക്സിന് നൽകിയിരുന്നു. ഈ തുക ഉപയോഗിച്ചായിരുന്നു ശമ്പള വിതരണം.

ഡിസംബർ മാസത്തെ ശമ്പളമാണ് അനുവദിച്ചത്. ഇതോടെ കൊറോണക്കാലത്തെ ദുരിതജീവിതങ്ങൾക്കൽപ്പം ആശ്വാസമായി. തൊഴിലാളികളുടെ പ്രതിഷേധം അല്പം തണുപ്പിക്കാനായെങ്കിലും ജനുവരി മുതലുള്ള മാസത്തെ ശമ്പളം കുടിശ്ശികയായി കിടക്കുകയാണ്.

വേതനം ലഭിക്കാഞ്ഞതിനെ തുടർന്ന് ഒരു വിഭാഗം തൊഴിലാളികൾ ഫാം ഓഫീസ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. ഇപ്പോഴത്തേത് താത്‌കാലിക ആശ്വാസം മാത്രമാണെന്നാണ് തൊഴിലാളികൾ പറയുന്നത്.

ഡിസംബർ മാസത്തെ ശമ്പളം നല്കാൻ കഴിഞ്ഞെങ്കിലും വരുംമാസങ്ങളിൽ എന്തുചെയ്യുമെന്നകാര്യത്തിൽ ആർക്കും ഒരു നിശ്ചയവുമില്ല. ലോക്ക്‌ ഡൗൺ കാരണം ഫാമിലെ കശുവണ്ടി സംഭരണം മുടങ്ങിയതോടെ പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ഫാം.

English summary
Aralam Farm Workers were given one month wages
topbanner

More News from this section

Subscribe by Email