Saturday February 29th, 2020 - 2:41:pm
topbanner

' ലോകം പറയുന്നു നീയാണ് മാതൃക' : ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുഴുവനായും നല്‍കി നാടിൻറെ കയ്യടി നേടി അപര്‍ണ

princy
' ലോകം പറയുന്നു നീയാണ് മാതൃക' : ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുഴുവനായും നല്‍കി നാടിൻറെ കയ്യടി നേടി അപര്‍ണ

തൃശൂര്‍:അലങ്കാരമായി കിട്ടിയതെന്തും ആളുകള്‍ അഹങ്കാരത്തോടെ കൊണ്ടുനടക്കുന്ന ഈ കാലത്ത്, തനിക്കു ദൈവം അനുഗ്രഹമായി നല്‍കിയ നീളമുള്ള തലമുടി വെട്ടി, മുടി കൊഴിഞ്ഞ ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനായി തൃശൂരിലെ അമല ഹോസ്പിറ്റലില്‍ ദാനം ചെയ്തിരിക്കുകയാണ് തൃശൂര്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷനില്‍ (ഇരിങ്ങാലക്കുട) സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായി ജോലിനോക്കുന്ന അപര്‍ണ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മൂന്നുവര്‍ഷം മുമ്പും തന്റെ തലമുടി 80 % നീളത്തില്‍ മുറിച്ച്, ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനായി അപര്‍ണ ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ തലമുടി മുഴുവനായും വെട്ടി, സ്വന്തംതല മൊട്ടയാക്കിയാണ് മുടി ദാനം ചെയ്തിരിക്കുന്നത്. മൂന്നുവര്‍ഷം കൊണ്ടുതന്നെ, അങ്ങേയറ്റംവരെ വെട്ടിയ തലമുടി, വീണ്ടും കാല്‍മുട്ടിനു താഴെവരെ വളര്‍ന്നുവന്നു എന്നതും കാരുണ്യം കാണിക്കുന്നവരെ ദൈവം അകമഴിഞ്ഞു സ്‌നേഹിക്കുന്നുണ്ട് എന്നതിന് തെളിവാണ്.

ടി.വി-പത്രമാധ്യമങ്ങളിലും ഫെയ്‌സ് ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളിലും പണ്ടുമുതല്‍തന്നെ അപര്‍ണയുടെ പല കാരുണ്യപ്രവൃത്തികളും വാര്‍ത്ത ആയിട്ടുണ്ട്. പലതും വൈറലും ആയിട്ടുണ്ട്. ഹോസ്പിറ്റലില്‍ ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാതെനിന്ന ഒരു സാധുവിന് തന്റെ കൈയില്‍ കിടന്ന സ്വര്‍ണവള ഊരി നല്‍കിയതും തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന ഒരു വൃദ്ധയെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി കുളിപ്പിച്ച് വൃത്തിയാക്കി ബന്ധുക്കള്‍ക്ക് തിരികെ ഏല്‍പ്പിച്ചതും അപകടം പറ്റിയ ഒരാളെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പ്രഥമ ശുശ്രൂഷ ചെയ്യാന്‍ തത്സമയം അവിടെ ആളില്ലെന്നുകണ്ട് ഒരു പ്രഫഷണല്‍ നഴ്‌സിനെപ്പോലെതന്നെ ആ അപകടംപറ്റിയ ആളെ ശുശ്രൂഷിച്ചതുമൊക്കെ അപര്‍ണയുടെ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ചിലതുമാത്രം.

കാരുണ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, കരുത്തിലും ഒരുപടി മുന്നില്‍ത്തന്നെയാണ് അപര്‍ണ. മൃദുഭാവേ ദൃഢകൃത്യേ എന്ന പോലീസിന്റെ ആപ്തവാക്യം അപര്‍ണയുടെ കാര്യത്തില്‍ അക്ഷരാര്‍ഥത്തില്‍ ശരിയാണ്. ഓളപ്പരപ്പിലെ ഒളിംപിക്‌സ് എന്നറിയപ്പെടുന്ന നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തില്‍ ഇത്തവണ തെക്കനോടി വിഭാഗത്തില്‍ ഒന്നാമതെത്തി ട്രോഫി കരസ്ഥമാക്കിയത് അപര്‍ണകൂടി തുഴയെറിഞ്ഞ കേരളാ പോലീസിന്റെ വനിതാ ടീം ആണ്.

തന്റെ കാരുണ്യ പ്രവര്‍ത്തനങ്ങളെയും കര്‍മ ധീരതയെയും പ്രശംസിച്ചുകൊണ്ട് നിരവധി പുരസ്‌കാരങ്ങള്‍ അപര്‍ണയ്ക്ക് ലഭിച്ചിട്ടുണ്ട്. സേവനകാലത്തുടനീളം പ്രകടിപ്പിച്ച മികവിനും ആത്മാര്‍ത്ഥതയ്ക്കും കര്‍മധീരതയ്ക്കും കൃത്യനിര്‍വഹണത്തിലുള്ള അര്‍പ്പണ മനോഭാവത്തിനുമുള്ള പ്രശസ്ത സേവനത്തിനുള്ള 2015-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും അപര്‍ണയ്ക്ക് ലഭിക്കുകയുണ്ടായി.

 

Read more topics: thrissur, Aparna, contributed, hair
English summary
Aparna contributed her hair to cancer patient
topbanner

More News from this section

Subscribe by Email