Sunday August 1st, 2021 - 7:05:am

ഫെബ്രുവരിമുതല്‍പ്ലാസ്റ്റിക് നിരോധനം: 'ഗ്രീന്‍ശബരിമല' പ്രചാരണംഊര്‍ജ്ജിതമാക്കി

NewsDesk
ഫെബ്രുവരിമുതല്‍പ്ലാസ്റ്റിക് നിരോധനം: 'ഗ്രീന്‍ശബരിമല'     പ്രചാരണംഊര്‍ജ്ജിതമാക്കി

കൊച്ചി: ശബരിമലയെപ്ലാസ്റ്റിക്‌വിമുക്തമാക്കാനും, പമ്പാ നദിയില്‍വസ്ത്രമുപേക്ഷിക്കുന്നത് നിരോധിക്കാനുമുളളബോധകത്കരണത്തിനു വേണ്ടി ഗ്രീന്‍ശബരിമല പദ്ധതിഊര്‍ജ്ജിതമാക്കുന്നു. വിവിധ വകുപ്പുകളുടെസഹകരണത്തോടെ പത്തനംതിട്ട ജില്ലാ ഭരണകൂടമാണ് പദ്ധതി നടപ്പാക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫെബ്രുവരിഒന്നുമുതല്‍പ്ലാസ്റ്റിക് നിരോധനം നടപ്പില്‍വരുത്താനുളളഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിലാണ്‌ബോധവത്കരണംഊര്‍ജ്ജിതമാക്കുന്നതെന്ന്ജില്ലാ കളക്ടര്‍എസ.്ഹരികിഷോര്‍ പറഞ്ഞു.
ലോകത്തിലെതന്നെ ഏറ്റവും വലിയ തീര്‍ത്ഥാടക കേന്ദ്രങ്ങളിലൊന്നായ ശബരിമല സ്ഥിതിചെയ്യുന്നത് ഏറെ പരിസ്ഥിതി പ്രാധാന്യമുളള പശ്ചിമഘട്ടത്തിലെ പെരിയാര്‍കടുവ സങ്കേതത്തിലാണ്.

കോടിക്കണക്കിന് ഭക്തരാണ്‌സീസണിലുംഅല്ലാതെയും അയ്യപ്പദര്‍ശനത്തിനായി എത്തുന്നത്. ഓരോവര്‍ഷവുംവര്‍ദ്ധിക്കുന്ന തീര്‍ത്ഥാടക പ്രവാഹംസംരക്ഷിത വനമേഖലയില്‍ഏറെ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. മണ്ണിന്റെയുംവെള്ളത്തിന്റെയും മലിനീകരണം, മാലിന്യ സംസ്‌കരണംതുടങ്ങിയവ ശബരിമലയിലെ വെല്ലുവിളികളാണ്. അതിനാല്‍തന്നെ തീര്‍ത്ഥാടകരെ പരിസ്ഥിതി അവബോധമുളളവരാക്കുകയാണ് ലക്ഷ്യം.

നവംബര്‍ പകുതിമുതല്‍ ജനുവരി പകുതിവരെകോടിക്കണക്കിന് തീര്‍ത്ഥാടകരാണ് ശബരിമലയിലെത്തുന്നത്. തമിഴ്‌നാട,്കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനക്കാരാണ് പ്രധാനമായുംകേരളത്തിന് പുറത്തുനിന്നെത്തുന്നത്. ഇവരെബോധവത്കരിക്കുന്നതിലൂടെ ശബരിമല ശുചീകരണ പദ്ധതിവിജയിപ്പിക്കാനാകുമെന്നാണ്‌സര്‍ക്കാരിന്റെ പ്രതീക്ഷ. സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ, വനംവകുപ്പ്, ശുചിത്വമിഷന്‍, തിരുവിതാംകൂര്‍ദേവസ്വംബോര്‍ഡ് എന്നിവയുടെസഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

പ്ലാസ്റ്റിക്‌വസ്തുക്കള്‍ ശബരിമലയിലേക്ക്‌കൊണ്ടുവരുന്നത് കുറയ്ക്കണമെന്നുംപ്ലാസ്റ്റിക് അനുബന്ധ മാലിന്യങ്ങള്‍ ചവറ്റുകുട്ടകളില്‍ മാത്രമേ നിക്ഷേപിക്കാവൂഎന്നുമാണ് പ്രാഥമികമായിതീര്‍ത്ഥാടകരോട്ജില്ലാ ഭരണകൂടംഅഭ്യര്‍ത്ഥിക്കുന്നതെന്ന്എസ്.ഹരികിഷോര്‍ പറഞ്ഞു. പമ്പയില്‍വസ്ത്രമുപേക്ഷിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ല, മറിച്ച്കുറ്റകരമാണ്. ഇത ്തീര്‍ത്ഥാടകരെ പറഞ്ഞു മനസിലാക്കുന്നതിനാണ്മിഷന്‍ ഗ്രീന്‍ ശബരിമലഊന്നല്‍ നല്‍കുന്നതെന്നുംഅദ്ദേഹംകൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ ഭാഗമായികാനനപാതയില്‍ 200 ചവറ്റുകുട്ടകള്‍സ്ഥാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരമായിതുണിസഞ്ചികള്‍ നല്‍കുന്ന പദ്ധതിവിവിധ സ്ഥലങ്ങളില്‍ഏര്‍പ്പെടുത്തിയിരിക്കുന്ന കിയോസ്‌കുകളിലൂടെയാകും നടപ്പാക്കുക. വനംവകുപ്പ്‌ചെക്‌പോസ്റ്റ്, റെയില്‍വേസ്റ്റേഷന്‍എന്നിവിടങ്ങളില്‍ ഈ സംവിധാനം ലഭ്യമാകും. തീര്‍ത്ഥാടന പാതയില്‍സ്ഥാപിച്ചിട്ടുളള പരസ്യബോര്‍ഡുകള്‍വഴിയുംവീഡിയോ ഗാനങ്ങള്‍ വഴിയും പ്രചാരം നടത്തിവരുന്നു. ഹോട്ടലുകള്‍, കെഎസ്ആര്‍ടിസി ബസ്എന്നിവയിലൂടെഇക്കോഗാര്‍ഡ് പ്രവര്‍ത്തകര്‍വഴിയുംബോധവത്കരണംഊര്‍ജ്ജിതമാക്കി.

പമ്പയില്‍വസ്ത്രമുപേക്ഷിക്കുന്നത് തടയുന്നതിനുവേണ്ടിഅമ്പതോളംഹയര്‍സെക്കന്‍ഡറിവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രചരണം നടത്തുന്നുണ്ട്. ഇവരെകൂടാതെശുചിത്വമിഷന്റെമുപ്പതോളം പ്രവര്‍ത്തകരുംബോധവത്കരണത്തില്‍ പങ്കെടുക്കുന്നു. പമ്പയില്‍ നടക്കുന്ന ഒപ്പുശേഖരണവുംഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.ഞാന്‍ പമ്പയില്‍വസ്ത്രമുപേക്ഷിക്കില്ല, പരിസരമലിനീകരണം നടത്തില്ല എന്ന പ്രതിജ്ഞയോടൊപ്പമാണ്മൂവായിരത്തോളംഒപ്പുശേഖരണം നടത്തിയത്. ഇതോടൊപ്പം അര കിലോമീറ്ററോളംവരുന്ന ക്യാന്‍വാസ്ഒപ്പുശേഖരണവും നടത്തിക്കഴിഞ്ഞതായി കളക്ടര്‍അറിയിച്ചു.

ശുദ്ധജല വിതരണത്തിനായികേരള വാട്ടര്‍ അതോറിറ്റിശുദ്ധീകരണ പ്ലാന്റ്സ്ഥാപിക്കാന്‍ സഹായം നല്‍കുന്നുണ്ട്. കാനനപാതയില്‍ അമ്പതിടത്ത് കുടിവെളള കിയോസ്‌കുകള്‍സ്ഥാപിക്കാനുളള പദ്ധതിദേവസ്വംബോര്‍ഡ് ഏറ്റെടുത്തുകഴിഞ്ഞു. കുപ്പിവെളളംവാങ്ങുന്നത് നിരുത്സാഹപ്പെടുത്താനാണ് ഈ നടപടി. 20 ലക്ഷത്തോളംപ്ലാസ്റ്റിക്‌വെള്ളക്കുപ്പികളാണ്ഓരോതീര്‍ത്ഥാടനക്കാലത്തും ശബരിമലയില്‍വിറ്റഴിയുന്നത്.
ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ഏറ്റവും ശ്രദ്ധേയമായത്തീര്‍ത്ഥാടകരുടെ പങ്കാളിത്തമാണ്. missiongreensabarimala.com  എന്ന വെബ്‌സൈറ്റ്‌വഴി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുംതീര്‍ത്ഥാടകര്‍ക്ക് അവസരമുണ്ട്. 386 തീര്‍ത്ഥാടകര്‍വെബ്‌സൈറ്റില്‍രജിസ്റ്റര്‍ചെയ്തിട്ടിട്ടുണ്ട്. 37000 തുണിസഞ്ചികളാണ്‌വെബ്‌സൈറ്റ്‌വഴിലഭ്യമാക്കിയത്. ഇത്‌വലിയ നേട്ടമാണെന്നുംഎസ്ഹരികിഷോര്‍ചൂണ്ടിക്കാട്ടി.

പമ്പയുംശബരിമലയുംമലിനമാക്കുന്നതിനും പമ്പയില്‍വസ്ത്രമുപേക്ഷിക്കുന്നതിനും പിഴചുമത്തുന്നതിനുമുമ്പ്, ഇക്കാര്യംതീര്‍ത്ഥാടകരെ പറഞ്ഞ് മനസിലാക്കിക്കാനാണ് പ്രത്യേക ശ്രദ്ധകൊടുത്തത്. ഫെബ്രുവരിമുതല്‍ശബരിമലയിലും പരിസരത്തുംപ്ലാസ്റ്റിക് നിരോധിക്കാന്‍ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത്‌ലംഘിക്കുന്നത് കുറ്റകരമാണെന്ന്തീര്‍ത്ഥാടകരെബോധ്യപ്പെടുത്താനുംമിഷന്‍ ഗ്രീന്‍ശബരിമലയ്ക്ക്‌സാധിച്ചിട്ടുണ്ട്.

English summary
Anti-plastic, clean-up, campaig,n intensifies, Sabarimala,green sabarimala, ?????????????
topbanner

More News from this section

Subscribe by Email