Friday January 24th, 2020 - 9:50:pm
topbanner

കവളപ്പാറയിലെ തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി

Raji Mejo
കവളപ്പാറയിലെ തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി

മലപ്പുറം: കവളപ്പാറയിലെ തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ നടത്തിയ തെരച്ചിലില്‍ മറ്റൊരു മൃതദേഹത്തിന്റെ ഒരുഭാഗം കിട്ടിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ വീടുകള്‍ നിന്നിരുന്ന സ്ഥലത്തിന് തൊട്ടടുത്തു നിന്നു തന്നെയാണ് മൃതദേഹവും മറ്റൊരു മൃതദേഹത്തിന്റെ ഭാഗവും കിട്ടിയത്. നേരത്തെ തെരച്ചില്‍ നടത്തിയ സ്ഥലങ്ങളില്‍ തന്നെ കുറച്ചു കൂടി ആഴത്തില്‍ കുഴിച്ച് മണ്ണ് നീക്കിയപ്പോഴായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.


ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 47 ആയി. പന്ത്രണ്ടോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. എല്ലാവരെയും കണ്ടെത്തുംവരെ തെരച്ചില്‍ തുടരുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.

 

Read more topics: Another body , Kavalappara
English summary
Another body was found during a search in Kavalappara
topbanner

More News from this section

Subscribe by Email