Thursday January 23rd, 2020 - 7:16:am
topbanner

കർഷക തൊഴിലാളി അഖിലേന്ത്യാ സമ്മേളനം: 17 സെമിനാറുകളോടെ തുടക്കമാകും

Anusha Aroli
കർഷക തൊഴിലാളി അഖിലേന്ത്യാ സമ്മേളനം: 17 സെമിനാറുകളോടെ തുടക്കമാകും

കണ്ണൂർ : കർഷകതൊഴിലാളി യൂനിയൻ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറുകൾക്ക് തിങ്കളാഴ്ച തുടക്കമാകും. വ്യത്യസ്ത വിഷയങ്ങളിലുള്ള 17 സെമിനാറുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് 4ന് ഇരിട്ടി നഗരത്തിൽ നടക്കുന്ന പരിപാടിയോടെ സെമിനാറുകൾക്ക് തുടക്കമാകും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാർഷിക പ്രതിസന്ധിയും അന്താരാഷ്ട്ര കരാറുകളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജോർജ് എം തോമസ്സ് എംഎൽഎ സംസാരിക്കും. പത്തിന് കരുവഞ്ചാലിൽ വൈകീട്ട് 4ന് കാർഷിക പ്രതിസന്ധി കാരണങ്ങളും പരിഹാരമാർഗവും എന്ന വിഷയത്തിൽ വിജു കൃഷ്ണൻ, ജെയിംസ് മാത്യു എംഎൽഎ എന്നിവർ സംസാരിക്കും. 12ന് കൂത്തുപറമ്പിൽ ഇടതുപക്ഷ ബദലും കേരള സർക്കാരും എന്ന വിഷയം അവതരിപ്പിച്ച് വൈകീട്ട് നാലിന് മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്യും.എംഎ റഹീം സംസാരിക്കും.

16ന് മൂന്ന് കേന്ദ്രങ്ങളിൽ വൈകീട്ട് അഞ്ചിന് സെമിനാർ നടക്കും. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ ഇന്ത്യൻ രാഷ്ട്രീയം ബദൽ വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെപി സതീശ് ചന്ദ്രൻ, മട്ടന്നൂരിൽ മാധ്യമരംഗം കാഴ്ചപ്പാടുകൾ വിഷയത്തിൽ പി രാജീവ്, പിഎം മനോജ്, തലശേരി പഴയ സ്റ്റാന്റിൽ വർഗ്ഗീയത തീവ്രവാദം വിഷയത്തിൽ എം ബി രാജേഷ്, വിപിപി മുസ്തഫ എന്നിവർ സംസാരിക്കും. 18ന് വൈകീട്ട് നാലിന് ശ്രീകണ്ടാപുരത്ത് കാർഷിക പ്രതിസന്ധിയും കർഷകതൊഴിലാളികളും എന്ന വിഷയത്തിൽ എൻ ആർ ബാലൻ, ദേവദർശൻ എന്നിവർ സംസാരിക്കും.

21ന് ചെറുകുന്ന് തറക്ക് ഇന്ത്യൻ സാമ്പത്തിക പ്രതിസന്ധി കാരണം പരിഹാരമാർഗം എന്ന വിഷയത്തിൽ പി ജയരാജൻ, ടി നരേന്ദ്രൻ, പയ്യന്നൂർ ഗാന്ധി പാർക്കിൽ ഭരണഘടന ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ വിഷയത്തിൽ മന്ത്രി കെ കെ ശൈലജയും പി മോഹനനും സംസാരിക്കും. വൈകീട്ട് അഞ്ചിനാണ് രണ്ട് കേന്ദ്രങ്ങളിലും പരിപാടി. 22ന് പാടിയോട്ട് ചാലിൽ വൈകീട്ട് നാലിന് കാർഷിക പ്രതിസന്ധി കാരണങ്ങളും പരിഹാരമാർഗവും വിഷയത്തിൽ പി കൃഷ്ണ പ്രസാദും കെ പി സതീശ് ചന്ദ്രനും സംസാരിക്കും. 23ന് വൈകീട്ട് നാലിന് മമ്പറം, പേരാവൂർ എന്നിവിടങ്ങളിലും വൈകീട്ട് അഞ്ചിന് ചക്കരക്കല്ല്, മാവിലായ്, പാനൂർ എന്നിവിടങ്ങളിലും സെമിനാർ നടക്കും.

വർത്തമാനകാല ഇന്ത്യയും ബാദലും എന്ന വിഷയത്തിൽ മമ്പറത്ത് എംവി ഗോവിന്ദനും കെ കെ ദിനേശനും സംസാരിക്കും. ചക്കരക്കല്ലിൽ മന്ത്രി വി എസ് സുനിൽകുമാർ, ഓമല്ലൂർ ശങ്കരൻ എന്നിവർ കാർഷിക മേഖലയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും എന്ന വിഷയത്തിൽ സംസാരിക്കും. പേരാവൂരിൽ ദളിത് ആദിവാസി പ്രശ്നങ്ങൾ എന്ന വിഷയത്തിൽ മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ, സി കെ ശശീന്ദ്രൻ എംഎൽഎ എന്നിവർ സംസാരിക്കും. മാവിലായി എം സ്വരാജ് എംഎൽഎ കെ വി കുഞ്ഞിരാമൻ എന്നിവർ നവോത്ഥാനം പുതിയ വെല്ലുവിളികൾ വിഷയത്തിൽ സംസാരിക്കും.

24ന് വൈകീട്ട് അഞ്ചിന് പാനൂരിൽ വർത്തമാനകാല ഇന്ത്യും ബദലും എന്ന വിഷയത്തിൽ എം വി ഗോവിന്ദൻ, പി കെ ബിജു എന്നിവർ സംസാരിക്കും. മയ്യിൽ നടക്കുന്ന സെമിനാറിൽ തൊഴിലുറപ്പ് പദ്ധതികൾ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ മന്ത്രി എസി മൊയ്തീൻ, എം വി ബാലകൃഷ്ണൻ എന്നിവരും പിലാത്തറയിൽ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ മന്ത്രി എ കെ ബാലൻ, കെടി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിക്കും.

Read more topics: KSKTU, kannur
English summary
All India Agricultural Workers Conference in kannur
topbanner

More News from this section

Subscribe by Email