Tuesday July 14th, 2020 - 9:50:am

അന്തർ സംസ്ഥാന തൊഴിലാളികളുടെ യാത്രാക്കൂലി: കോൺഗ്രസ് സഹായം 10 ലക്ഷം നിരസിച്ച് ആലപ്പുഴ ജില്ലാകലക്ടർ

NewsDesk
അന്തർ സംസ്ഥാന തൊഴിലാളികളുടെ യാത്രാക്കൂലി: കോൺഗ്രസ് സഹായം 10 ലക്ഷം നിരസിച്ച് ആലപ്പുഴ ജില്ലാകലക്ടർ

ആലപ്പുഴ: അന്തർ സംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ യാത്രാക്കൂലിക്കായി കോൺഗ്രസ് വാഗ്ദാനം ചെയ്ത ധനസഹായം ആലപ്പുഴ ജില്ലാ കലക്ടർ എം. അഞ്ജന നിരസിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് ആലപ്പുഴയിൽ നിന്ന് ബിഹാറിലേക്ക് അന്തർ സംസ്ഥാന തൊഴിലാളികളേയും കൊണ്ട് ട്രെയിൻ പുറപ്പെടുന്നത്. 1140 തൊഴിലാളികളാണ് ഇന്ന് ബിഹാറിലേക്ക് പുറപ്പെടുന്നത്. ഇവർ താമസിക്കുന്ന സ്ഥലത്തുനിന്ന് കെ.എസ്.ആർ.ടി.സി ബസ് വഴി റെയിൽവെ സ്റ്റേഷനിലേക്കും അവിടെ നിന്നും ബിഹാറിലേക്കും എത്തിക്കുന്നതിന് 930 രൂപയാണ് തൊഴിലാളികളിൽ നിന്ന് ജില്ലാഭരണകൂടം ഈടാക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈ തുക നൽകാൻ തയാറാണെന്ന് അറിയിച്ച കോൺഗ്രസ് നേതൃത്വത്തോട് സർക്കാരിന്‍റെ അനുമതിയില്ലെന്നായിരുന്നു കലക്ടറുടെ പ്രതികരണം. തൊഴിലാളികളുടെ യാത്രാ ചെലവിലേക്കായി 10 ലക്ഷം രൂപയാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തത്

അങ്ങേയറ്റം പ്രതിഷേധാർഹമായ കാര്യമാണ് ഇത്. പാവപ്പെട്ട തൊഴിലാളികളുടെ യാത്രാക്കൂലി സംസ്ഥാന സർക്കാർ വഹിക്കാൻ തയാറാകണം. അല്ലെങ്കിൽ ഇതിന് തയാറാകുന്നവരെ അനുവദിക്കണമെന്നും എം.ലിജു ആവശ്യപ്പെട്ടു.

സ്വദേശത്തേക്ക് മടങ്ങുന്നതിനായി മാവേലിക്കര, അമ്പലപ്പുഴ എന്നിവിടങ്ങളിൽ നിന്നും തൊഴിലാളികളെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിക്കാൻ കെഎസ്ആർടിസി ബസുകൾ പുറപ്പെട്ടു. ഇവർക്ക് ആവശ്യമായ ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് അന്തർ സംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ യാത്രാക്കൂലി കോൺഗ്രസ് വഹിക്കുമെന്ന് പാർട്ടി പ്രസിഡന്‍റ് സോണിയ ഗാന്ധി അറിയിച്ചത്. ഇതിന്‍റെ ഭാഗമായാണ് ആലപ്പുഴയിലെ മുഴുവൻ തൊഴിലാളികളുടേയും ട്രെയിൻ ടിക്കറ്റ് തുക തങ്ങൾ വഹിക്കാമെന്ന് കോൺഗ്രസ് അറിയിച്ചത്.

കഴിഞ്ഞ ദിവസം, കേരളത്തിൽ നിന്നും ബിഹാറിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയതോടെ ആയിരക്കണക്കിന് അതിഥി തൊഴിലാളികളുടെ വീട്ടിലേക്കുള്ള യാത്ര മുടങ്ങിയിരുന്നു. ബിഹാർ സർക്കാരിന്റെ അനുമതി കിട്ടാതെ വന്നതിനെ തുടർന്നാണ് ട്രെയിൻ റദ്ദാക്കിയത്.

English summary
Alappuzha Interstate workers' travel fare
topbanner

More News from this section

Subscribe by Email