Sunday October 20th, 2019 - 5:07:pm
topbanner

അധ്യാപികമാരെ പുറത്താക്കൽ ലക്ഷ്യമിട്ട് ചിന്മയ കോളേജിൽ അഡ്മിഷൻ നിർത്തുന്നു

princy
അധ്യാപികമാരെ പുറത്താക്കൽ ലക്ഷ്യമിട്ട് ചിന്മയ കോളേജിൽ അഡ്മിഷൻ നിർത്തുന്നു

കണ്ണൂർ:സമരം ചെയ്തതിന്റെ പേരിൽ തിരിച്ചെടുത്ത അധ്യാപികമാരെ പുറത്താക്കാൻ പുതിയ തന്ത്രവുമായി ചിന്മയ മാനേജ്മെന്റ്. ഈ വർഷത്തെ  ഡിഗ്രി അഡ്മിഷൻ റദ്ദാക്കി കൊണ്ടാണ് കണ്ണൂർ തളാപ്പ് ചിന്മയാ വനിതാ കോളേജ് മാനേജ്മെന്റ് സമരം ചെയ്ത അധ്യാപകരോടും വിദ്യാർത്ഥികളോടും പകരം വീട്ടുന്നത്.ഈ വർഷം കൊമേഴ്സ് ഗ്രൂപ്പിൽ അഡ്മിഷൻ നടന്നില്ലങ്കിൽ ഡിഗ്രി രണ്ടാം വർഷത്തെ ലോ പേപ്പർ എടുക്കുന്ന അധ്യാപികക്ക് ക്ലാസില്ലാതാകും. അതോടെ അവരെ പുറത്താക്കാൻ പറ്റും. ഈ അധ്യാപികയെ കഴിഞ്ഞ ദിവസം പുറത്താക്കി കരാറടിസ്ഥാനത്തിലാക്കായിരുന്നു. ഇതിനെതിരെ മുഴുവൻ വിദ്യാർത്ഥികളും ക്ലാസ് ബഹിഷ്ക്കരിച്ച് സമരത്തിനിറങ്ങി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒടുവിൽ അധ്യാപികയെ തിരിച്ചെടുത്തു.സമരം നിർത്തുകയും ചെയ്തു.മറ്റൊരു അധ്യാപികയും പുറത്താക്കൽ ഭീഷണിയിലാണ്. ചാലയിലെ ചിന്മയ ആർട്സ് കോളേജിൽ വിദ്യാർത്ഥികൾ കുറഞ്ഞതിനാൽ തളാപ്പിലെ അഡ്മിഷൻ റദ്ദാക്കി വിദ്യാർത്ഥികളെ ചാലയിലേക്ക് എത്തിക്കാനാണ് മാനേജ്മെന്റ് ശ്രമം.വിദ്യാർത്ഥികൾ ഇല്ല എന്ന കാരണം പറഞ്ഞ് തളാപ്പിലെ കോളേജിൽ നിന്ന് അധ്യാപികമാരെ പിരിച്ചുവിടാനുമാകും.കോഴ്സുകൾക്കനുസരിച്ചും വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ചും മാത്രമേ അധ്യാപകരെ നിയമിക്കാനാവു എന്ന മാനേജ്മെന്റ് പത്രക്കുറിപ്പ് തന്നെ ഗൂഢാലോചനയുടെ തെളിവാണ്.

തിരിച്ചെടുത്ത അധ്യാപികയെ ക്ലാസില്ലാതാക്കി പുറത്താക്കാനുള്ള ഗൂഡ തന്ത്രമാണ് മാനേജ്മെന്റ് നടത്തുന്നതെന്നും നൂറുകണക്കിന്  കുട്ടികളുടെ പ0നാവസരം നഷ്ടപ്പെടുത്തുകയാണെന്നും അൺഎയ്ഡഡ് കോളേജ് ടീച്ചേഴ്സ് യൂനിയൻ ആരോപിച്ചു.മാനേജ്മെന്റ് നടപടികൾക്കെതിരെ രക്ഷിതാക്കളും രോഷാകുലരാണ്. അഡ്മിഷൻ റദ്ദാക്കിയ നടപടിയിൽ എസ്എഫ്ഐ. കെഎസ് യു ചിന്മയ കോളേജ് യൂണിറ്റുകൾ പ്രതിഷേധിച്ചു. അധ്യാപികയുടെ ന്യായമായ ആവശ്യത്തിന് സമരം ചെയ്തതിന് അഡ്മിഷൻ നടത്താതെ അധ്യാപകരോടും വിദ്യാർത്ഥികളോടും പക പോക്കുന്ന മാനേജ്മെന്റ് സമീപനത്തിനെതിരെ രോഷമുയരുകയാണ്.

English summary
Chinmaya College management stops news admission
topbanner

More News from this section

Subscribe by Email