Wednesday October 16th, 2019 - 5:59:pm
topbanner

കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യശ്രമം രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

RA
  കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യശ്രമം  രണ്ട് സി.പി.എം പ്രവര്‍ത്തകര്‍  അറസ്റ്റില്‍

കോഴിക്കോട്: എലത്തൂരില്‍ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കേസില്‍  രണ്ട് സി.പി.എം പ്രാദേശിക നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു.   ബന്ധുവീട്ടില്‍ ഒളിവില്‍ താമസിക്കവെയാണ്
ഒ.കെ ശ്രീലേഷ്, ഷൈജു കാവോത്ത് എന്നിവരാണ് അറസ്റ്റിലായത്.സംഭവത്തില്‍ പത്ത് പേര്‍ക്കെതിരേയാണ് എലത്തൂര്‍ പൊലിസ് കേസ് ചാര്‍ജ്ജ് ചെയ്തിരുന്നത്.


എലത്തൂര്‍ സ്വദേശിയായ രാജേഷ്(42) ആണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയത്. ഇയാള്‍ ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വായ്പ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലിറക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയെത്തുടര്‍ന്നാണ് രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടാഴ്ച്ച മുമ്പാണ് രാജേഷ് വായ്പ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയത്.

 പെര്‍മിറ്റ് അടക്കമുള്ളവ ശരിയാക്കി ഓട്ടോയുമായി സ്റ്റാന്‍ഡിലെത്തിയത്. രാജേഷിന്‍റെ ഓട്ടോറിക്ഷ അവിടെ ഓടിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു മറ്റുള്ളവരുടെ നിലപാട്. എന്നാല്‍ രാജേഷ് ഇത് അവഗണിച്ചു. നാല് ദിവസം മുമ്പ് രാജേഷിനെ വഴിയില്‍ തടഞ്ഞുവച്ച് ഒരു സംഘം ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദിച്ചു. രോഗിയായ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: AUTO, DRIVER, SUICIDE, ATTEMPT
English summary
AUTO DRIVER SUICIDE ATTEMPT
topbanner

More News from this section

Subscribe by Email