കുമ്പള : പാലാരിവട്ടം പാലം അഴിമതിനടത്തിയ ഇബ്രാഹിം കുഞ്ഞിനെ ഇടതുഭരണത്തിൽ അറസ്റ്റ് ചെയ്യാത്തത് എൽ.ഡി.എഫ് - യൂ. ഡി .എഫ് ഒത്തുകളിയുടെ ഭാഗമാണെന്ന് മുൻ എം പി എ.പി അബ്ദുല്ല കുട്ടി പറഞ്ഞു. കുമ്പളയിൽ എൻ ഡി എ ഇലെക്ഷൻ കമ്മിറ്റി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കേരളത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ വോട്ട് കച്ചവടം ഉറപ്പിച്ചതിന്റെ ഉപകാരസ്മരണയായിട്ടാണ് മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇടതു-വലതു മുന്നണികളുടെ വികസന മുരടിപ്പ് അക്രമരാഷ്ട്രീയത്തിന് എതിരായി കേരളീയ ജനത വിധി എഴുതുമെന്ന് എൻ .ഡി .എ സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് വോട്ടു കച്ചവടം ധാരണയുണ്ടാക്കിയത്.
ന്യുനപക്ഷങ്ങളെ മയക്കികിടത്തി വോട്ടു നേടുന്നതിനാണ് എൽ.ഡി.എഫും, യു.ഡി.എഫും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യുനപക്ഷ വിഭാഗങ്ങളുടെ അടിസ്ഥാന വിഷമതകൾ പരിഹരിക്കുന്നതിൽ ഇരുമുന്നണികളും പരാജയപെട്ടു. കേന്ദ്ര സർക്കാർ നിരവധി ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിലും അത് അര്ഹതപെട്ടവരിൽ എത്തിക്കാൻ ഒരു ശ്രമവും നടക്കുന്നില്ലെന്നും, കേന്ദ്രസർക്കാരിന്റെ വ്യെക്തിഗത ആനുകൂല്യങ്ങൾ പോലും നിഷേധിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റേത് എന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികളെ നിരീശ്വരവാദികളാകാനാണ് ഇതുവരെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശ്രമിച്ചുകൊണ്ടിരുന്നത്. ഇവർ മഞ്ചേശ്വരത്തെത്തുമ്പോൾ വിശ്വാസികളുടെ മേൽ കുപ്പായം അണിയുന്ന കാഴ്ചയാണ് കാണുന്നത്. ക്രൈസ്തവ സമൂഹം ഇടയലേഖനം എഴുതി നരേന്ദ്രമോദിയുടെ വികസന പദ്ധതികൾ ജനങ്ങളിലേക് എത്തിക്കുവാൻ ശ്രമിച്ചത് മാതൃകാപരമാണ്. ഇന്ത്യയിൽ ഏറ്റുവും കൂടുതൽ ന്യുനപക്ഷ ജനപ്രതിനിധികൾ ഉള്ളത് ബിജെപിയിലാണെന്ന സത്യം നാം മറക്കരുത്. നരേന്ദ്രമോദി യു.പിയിലെ മദ്രസ്സ സന്ദർശിച്ച് വിദ്യാർത്ഥികളോട് പറഞ്ഞത് ഒരുകയിൽ ഖുറാനും മറ്റേക്കയ്യിൽ കമ്പ്യൂട്ടറും എടുക്കാനാണ്.
ഇങ്ങനെയെങ്കിൽ മുസ്ലിം സമുദായം നേരിടുന്ന ദാരിദ്ര്യത്തിൽ നിന്നും അവർക്ക് മോചനമുണ്ടാവും. ഇത് മഞ്ചേശ്വരത്തെ മുസ്ലിം സമൂഹം ഏറ്റെടുക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത്, ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ വി ബാലകൃഷ്ണ ഷെട്ടി, ബിജെപി ജില്ലാ ട്രെസ്സർ ജി ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.