Wednesday September 23rd, 2020 - 5:52:pm

തോമസ് ചാണ്ടിക്കെതിരെ അന്വേഷണം വേണം, അതിരപ്പിള്ളി പദ്ധതി വേണ്ട: എ.കെ ആന്റണി

sadu prakash
തോമസ് ചാണ്ടിക്കെതിരെ അന്വേഷണം വേണം, അതിരപ്പിള്ളി പദ്ധതി വേണ്ട: എ.കെ ആന്റണി

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാക്കുക അസാധ്യമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. അതിരപ്പിള്ളി പദ്ധതിയെ ചൊല്ലിയുള്ള തര്‍ക്കം അവസാനിപ്പിക്കണം. ആദിവാസികളെയും കര്‍ഷകരെയും കുടിയിറക്കിയുള്ള വികസനം വേണ്ട. ഇത്തരം വികസനങ്ങള്‍ കേരളത്തില്‍ അപ്രായോഗികമാണ്. ചര്‍ച്ച വേണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞ സാഹചര്യം അറിയില്ലെന്നും ആന്റണി വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം വേണമെന്ന് എ.കെ.ആന്റണി പറഞ്ഞു. അന്വേഷണത്തിന് മുമ്പ് മുഖ്യമന്ത്രി ക്ലീന്‍ചിറ്റ് നല്‍കിയത് ശരിയായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English summary
AK Antony needs a probe against Thomas Chandi
topbanner

More News from this section

Subscribe by Email