Friday October 22nd, 2021 - 9:54:am

വിദ്യാര്‍ഥികളെ ഇടനിലക്കാരായി നിയോഗിച്ച്‌ കഞ്ചാവ് വില്‍പന നടത്തി വന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Anusha unni
വിദ്യാര്‍ഥികളെ ഇടനിലക്കാരായി നിയോഗിച്ച്‌ കഞ്ചാവ് വില്‍പന നടത്തി വന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

തിരുവനന്തപുരം : വിദ്യാര്‍ഥികളെ ഇടനിലക്കാരായി നിയോഗിച്ച്‌ കഞ്ചാവ് വിൽപ്പന നടത്തി വന്ന കുപ്രസിദ്ധ മോഷ്ടാവ് ഒടുവിൽ പോലീസിന്റെ പിടിയിലായി. വിളപ്പില്‍ശാല കൊങ്ങപ്പള്ളി വള്ളിമംഗലം വീട്ടില്‍ തത്ത ബിനു എന്ന ബിനു(38)വിനെയാണ് കാട്ടാക്കട എക്സൈസ് അറസ്റ്റ് ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതി വില്‍പന നടത്തിയിരുന്നത് . സ്കൂള്‍ വിദ്യാര്‍ഥികളെയും യുവാക്കളെയും ആണ് ഇതിന് ഇടനിലക്കാരായി നിയോഗിച്ചിരുന്നതെന്നു എക്സൈസ് പറഞ്ഞു. 1.1 കിലോ കഞ്ചാവും ഇയാളുടെ കയ്യിൽ നിന്നും പിടികൂടി.

മോഷണം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ബിനു. ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.

Read more topics: thiruvananthapuram ,arrest, ganja
English summary
A notorious fraudster arrested in thiruvananthapuram
topbanner

More News from this section

Subscribe by Email