Wednesday January 29th, 2020 - 4:24:am
topbanner

ശബരിമല യുവതീപ്രവേശം വിവാദമാക്കിയതിനു പിന്നിൽ മുഖ്യമന്ത്രിയുടെ പിടിവാശി : എ. പദ്മകുമാര്‍

Anusha unni
ശബരിമല യുവതീപ്രവേശം വിവാദമാക്കിയതിനു പിന്നിൽ മുഖ്യമന്ത്രിയുടെ പിടിവാശി : എ. പദ്മകുമാര്‍

പത്തനംതിട്ട: കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല യുവതീപ്രവേശ വിഷയം വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശിയാണ് എന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ. പദ്മകുമാര്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യുവതീപ്രവേശം അനുവദിച്ച്‌ സുപ്രീംകോടതിവിധി വന്ന നാളുകളില്‍ത്തന്നെ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. പ്രത്യാഘാതങ്ങള്‍ ഏറെയുള്ളതിനാല്‍ മണ്ഡലകാലത്ത് യുവതീപ്രവേശത്തില്‍ എടുത്തുചാടിയുള്ള നടപടി ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അനിവാര്യമെങ്കില്‍ മാസപൂജക്കാലത്തു മാത്രം യുവതീപ്രവേശം അനുവദിക്കുന്നത് ആലോചിക്കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍, മുഖ്യമന്ത്രി ഇതെല്ലാം തള്ളിയെന്നു പദ്മകുമാര്‍ ആരോപിച്ചു.

English summary
A Padmakumar against pinarayi vijayan in sabarimala woman entry
topbanner

More News from this section

Subscribe by Email