Saturday June 6th, 2020 - 5:04:am

കണ്ണൂരില്‍ ഒരു വീട്ടിലെ 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗബാധ

JB
കണ്ണൂരില്‍ ഒരു വീട്ടിലെ 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗബാധ

കണ്ണൂര്‍: ഒരു വീട്ടിലെ ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചു. ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും നിരീക്ഷണത്തോടൊപ്പം സ്രവപരിശോധന നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.ഷാര്‍ജയില്‍ നിന്നെത്തിയ 11 വയസുകാരനുമായുള്ള സമ്പര്‍ക്കത്തിലൂടെ കുടുംബത്തിലെ 7 പേര്‍ക്കു കൂടി കോവിഡ് ബാദിച്ചത്. ചെറുവാഞ്ചേരിയിലെ 17 അംഗ കൂട്ടുകുടുംബത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളടക്കമുള്ളവര്‍ ആശുപത്രിയിലാണ്. ഇതില്‍ ആദ്യം രോഗം സ്ഥിരീകരിച്ച 81 വയസുകാരന്‍ ഒരാഴ്ചയായി ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ തുടരുകയാണ്. ഇതോടെയാണ് കൊവിഡ് ബാധിച്ചവരുടെ കുടുംബാംഗങ്ങളെ നിരീക്ഷിക്കുന്നതിനൊപ്പം രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും സ്രവപരിശോധന നടത്തണമെന്ന് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാഹി സ്വദേശിയായ വയോധികന് കോവിഡ് ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. അതേസമയം,കോ വിഡ് പരിശോധനയുമായി ചില സ്വകാര്യ ആശുപത്രികള്‍ സഹകരിക്കുന്നില്ലെന്നും ഇത് തുടര്‍ന്നാല്‍ കേസെടുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

 

English summary
7 members in a one family confirmed covid
topbanner

More News from this section

Subscribe by Email