Tuesday October 15th, 2019 - 7:24:am
topbanner

ദുരിതാശ്വാസ നിധിയില്‍ നിന്ന് കോട്ടയം ജില്ലയില്‍ ചെലവഴിച്ചത് 68.49 കോടി രൂപ

JB
 ദുരിതാശ്വാസ നിധിയില്‍ നിന്ന് കോട്ടയം ജില്ലയില്‍ ചെലവഴിച്ചത് 68.49 കോടി രൂപ

കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കേ ദുരിതാശ്വാസ നിധിയില്‍ നിന്ന് കോട്ടയം ജില്ലയില്‍ ചെലവഴിച്ച തുകയുടെ കണക്ക് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി കണക്ക് അവതരിപ്പിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുന്‍സര്‍ക്കാര്‍ കോട്ടയം ജില്ലയില്‍ ചെലവഴിച്ചത് 68.49 കോടി രൂപ മാത്രമാണെന്നും എന്നാല്‍, ഈ സര്‍ക്കാര്‍ ഇതുവരെ 145 കോടി രൂപയോളം സഹായം ജില്ലയില്‍ സിഎംഡിആര്‍എഫില്‍ നിന്നും ചിലവഴിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.ദുരിതം അനുഭവിക്കുന്ന ഒരാളെ പോലും സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തുന്ന സാഹചര്യം ഉണ്ടാക്കില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ തന്നെ തീരുമാനിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് നടപ്പാക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റ ഫേസ്ബുക്ക് പോസ്റ്റ്,

'സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ തന്നെ ഒരു കാര്യം തീരുമാനിച്ചിരുന്നു. ദുരിതം അനുഭവിക്കുന്ന ഒരാളെ പോലും സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തുന്ന സാഹചര്യം ഉണ്ടാക്കില്ല, സമ്പര്‍ക്ക മാമാങ്കങ്ങളിലോ, സര്‍ക്കാര്‍ ഓഫീസുകളിലോ കയറാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കും. ഏറെ സംതൃപ്തിയോടെ പറയാന്‍ കഴിയും ഈ തീരുമാനങ്ങള്‍ നടപ്പാക്കാനായി.

മൂന്ന് വര്‍ഷത്തിനിടയില്‍ മൂന്ന് ലക്ഷത്തി എഴുപതിനായിരത്തോളം പേര്‍ക്ക് ആശ്വാസം എത്തിക്കാനുമായി. 1,294 കോടി രൂപയുടെ സഹായം ജനങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. ഓഖി, പ്രളയ ദുരിതാശ്വാസം എന്നിവ ഉള്‍പ്പെടാതെയാണ് ഈ തുക. മുന്‍സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തിനിടയില്‍ വിതരണം ചെയ്തതിന്റെ ഇരട്ടിയിലേറെ തുക മൂന്നു വര്‍ഷത്തിനിടയില്‍ ഈ സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. മുന്‍ സര്‍ക്കാര്‍ അഞ്ചു വര്‍ഷം കോട്ടയം ജില്ലയില്‍ ആകെ ചിലവഴിച്ചത് 68.49 കോടി രൂപ മാത്രമാണ്, എന്നാല്‍ ഇതുവരെ 145 കോടി രൂപയോളം സഹായം ഈ സര്‍ക്കാര്‍ കോട്ടയം ജില്ലയില്‍ സിഎംഡിആര്‍എഫില്‍ നിന്നും ചിലവഴിച്ചിട്ടുണ്ട്.

ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാന്‍ സൗകര്യമൊരുക്കി, അപേക്ഷയുടെ പരിശോധന ഓണ്‍ലൈനിലാക്കി, പണം അനുവദിച്ചാല്‍ അക്കൗണ്ടിലേക്ക് നല്‍കാനും സൗകര്യമൊരുക്കി. അപേക്ഷിക്കാനുള്ള വരുമാന പരിധി വര്‍ധിപ്പിച്ചും അനുവദിക്കാവുന്ന തുകയുടെ പരിധി വര്‍ധിപ്പിച്ചും കൂടുതല്‍ ആശ്വാസമേകാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.'

English summary
68 49 cror for rebuild kerala kottayam
topbanner

More News from this section

Subscribe by Email